Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:28 AM IST Updated On
date_range 19 May 2022 5:28 AM ISTസച്ചിതാനന്ദ സ്വാമിക്ക് സ്വീകരണം നൽകി
text_fieldsbookmark_border
അമ്പലപ്പുഴ: മതസൗഹാർദ സമ്മേളനവും ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമിക്ക് സ്വീകരണവും പുന്നപ്ര ശാന്തിഭവനിൽ സംഘടിപ്പിച്ചു. മനുഷ്യത്വമാണ് ഏറ്റവും വലുതെന്ന് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഫാ. മാത്യു മുല്ലശ്ശേരിൽ അധ്യക്ഷതവഹിച്ചു. ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കമാൽ എം. മാക്കിയിൽ, നാലുപുരക്കൽ ക്ഷേത്രം സെക്രട്ടറി സരോജിനി കൃഷ്ണൻ, വീരേശ്വരാനന്ദ സ്വാമി, ദിവ്യാനന്ദഗിരി സ്വാമി, മനു ശാന്തി, സതീശൻ അത്തികാട്, ചന്ദ്രൻ പുളിങ്കുന്ന്, പി.എ. കുഞ്ഞുമോൻ, സലീംകുമാർ, പൊന്നപ്പൻ, എസ്.ബി. സാബു, പി.വി. ആന്‍റണി ശാന്തിഭവൻ തുടങ്ങിയവർ സംസാരിച്ചു. (മതസൗഹാര്‍ദ സമ്മേളനം ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
