Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:38 AM IST Updated On
date_range 18 May 2022 5:38 AM ISTകടൽ ക്ഷോഭം ആറാട്ടുപുഴയിൽ ദുരിതം വിതച്ചു
text_fieldsbookmark_border
ആറാട്ടുപുഴ: ആറാട്ടുപുഴയില്‍ കടൽ ക്ഷോഭം നാശം വിതച്ചു. പലയിടത്തും തീരദേശ റോഡ് തകര്‍ച്ച ഭീഷണി നേരിടുന്നു. വലിയഴീക്കൽ, പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷന് എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതം വിതച്ചത്. വിവിധ സ്ഥലങ്ങളിൽനിന്ന് വലിയഴീക്കൽ എത്തിയ വിനോദസഞ്ചാരികളെയും യാത്രക്കാരെയും കടൽ ക്ഷോഭം പ്രയാസപ്പെടുത്തി. ഇവിടെ റോഡ് 200 മീറ്ററോളം മണ്ണിനടിയിലാണ്. വെള്ളവും കെട്ടിനിൽക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു. റോഡിന് തൊട്ടടുത്തുവരെ കടൽ എത്തിക്കഴിഞ്ഞു. കരയിലേക്ക് ശക്തമായ തിരമാലകളാണ് അടിച്ചുകയറുന്നത്. കടൽകടന്നു വെള്ളം കിഴക്കോട്ടൊഴുകുന്ന മൂലം വീട്ടുകാരും ദുരിതത്തിലായി. പെരുമ്പള്ളി ഭാഗത്തും സമാനമായ അവസ്ഥയാണ്. വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് ഇവിടെ നാശത്തിൻെറ വക്കിലാണ്. കടൽ ഭിത്തി ദുർബലമായ എം.ഇ.എസ് ജങ്ഷൻ ഭാഗത്തും കരയിലേക്ക് അടിച്ചുകയറിയ തിരമാല റോഡ് കവിഞ്ഞു കിഴക്കോട്ട് ഒഴുകി. എന്നാൽ, ആറാട്ടുപുഴ ബസ്സ്റ്റാൻഡ് മുതൽ തെക്കോട്ട് എ.കെ.ജി നഗർവരെയുള്ള ഭാഗത്ത് ഇക്കുറി കടൽ ക്ഷോഭം കാര്യമായി ബാധിച്ചിട്ടില്ല. സമീപകാലത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ സ്ഥാപിച്ചതും പുലിമുട്ടിനു സ്ഥാപിക്കേണ്ട ടെട്രാപോഡുകൾ തീരത്ത് റോഡിനു സമാന്തരമായി അടുക്കിവെച്ചതുമാണ് ദുരിതം കുറയാൻ കാരണം. ബസ്സ്റ്റാൻഡ് ഭാഗത്തെ കച്ചവടസ്ഥാപനങ്ങൾ അപകട ഭീഷണി നേരിടുന്നു. കടകളുടെ ചുവരുകളിലാണ് തിരമാലകൾ പതിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
