Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:29 AM IST Updated On
date_range 18 May 2022 5:29 AM ISTകൊതുക് വളർത്തൽ കേന്ദ്രമായി ഓടകൾ
text_fieldsbookmark_border
തുറവൂർ: ദേശീയപാതക്കരികിൽ നിർമിച്ച കാന കൊതുക് വളർത്തൽ കേന്ദ്രമായി. ചേർത്തല എക്സ്റേ കവല മുതൽ അരൂർ വരെ വിവിധയിടങ്ങളിൽ ദേശീയപാതയോട് ചേർന്ന് ഓടകൾ നിർമിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തെയും ഓടകൾ ഓരോ തൊട്ടി പോലെയാണ് നിലവിൽ കിടക്കുന്നത്. ഈ തൊട്ടികളിൽ മാലിന്യം കുന്നുകൂടിയിരിക്കയാണ്. വേനൽക്കാലത്ത് കുപ്പത്തൊട്ടിയും വർഷകാലത്ത് കൊതുകുവളർത്തൽ കേന്ദ്രവുമാണ് ദേശീയപാതക്കരികിലെ കാനകൾ. ഒരു സ്ഥലത്തും കൃത്യമായി സ്ലാബുകൾ ഇട്ട് ഓടകൾ മൂടിയിട്ടില്ല. അതുകൊണ്ടുതന്നെ ആളുകൾ ഇത് മാലിന്യം തള്ളാൻ ഉപയോഗിക്കുന്നു. ഈ ഓടകൾ രൂപകൽപന ചെയ്തിരിക്കുന്നത് തൊട്ടി പോലെയായതിനാൽ വർഷകാലത്ത് ഇതിൽ വെള്ളം കെട്ടിനിൽക്കും. ചേർത്തല മുതൽ അരൂർ വരെ നിരവധി പൊതുതോടുകളും ജലാശയവുമുണ്ട്. എന്നാൽ, ഓടകൾ ഒന്നും തോട്ടിലേക്ക് തുറന്നിട്ടില്ല. ഓടകൾത്തോട്ടിലേക്ക് തുറന്നിരുന്നെങ്കിൽ മഴക്കാലത്ത് മഴവെള്ളം തോടുകളിലേക്ക് ഒഴുകിമാറി ദേശീയപാതകളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാകുമായിരുന്നു. നിലവിലെ ഓടകൾ അതത് പ്രദേശത്തുകൂടി ഒഴുകുന്ന പൊതുതോടുകളിലേക്ക് തുറക്കണമെന്നും സ്ലാബുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. പടം : ദേശീയപാതയിൽ വയലാർ കവലയിലെ കുപ്പത്തൊട്ടിയായി മാറിയ ഓടയിൽ വെള്ളം കെട്ടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story