Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:29 AM IST Updated On
date_range 18 May 2022 5:29 AM ISTകണ്ണൻകുഴി പാടത്ത് മടവീഴ്ച
text_fieldsbookmark_border
മാന്നാർ: എട്ടുവർഷമായി തരിശ്ശുകിടന്ന കണ്ണൻകുഴി പാടശേഖരത്തിലിറക്കിയ നെൽകൃഷി നശിച്ചു. കുട്ടമ്പേരൂർ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള മടവീഴ്ചയിലാണ് കൃഷി നശിച്ചത്. മുപ്പതോളം ഏക്കർ വിളവെടുക്കാൻ പാകമായ നെൽകൃഷിയാണ് നശിച്ചത്. മാന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്നകുമാരി, മാന്നാർ കൃഷി ഓഫിസർ പി.സി. ഹരികുമാർ എന്നിവർ സ്ഥലത്തെത്തി. കായംകുളം ഇറിഗേഷൻ അസി. എൻജിനീയറുടെ നിർദേശപ്രകാരം മടവീണ ഭാഗത്ത് ഹിറ്റാച്ചി ഉപയോഗിച്ച് ചളിയും മണ്ണുമിട്ട് നികത്തി. നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കുട്ടംപേരൂർ ആറിനോട് ചേർന്നുള്ള കണ്ണൻകുഴി പാടത്തിനുസമീപം മടവീഴ്ചയുണ്ടാവാതിരിക്കാൻ സ്ഥിരം സംവിധാനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നു. ഷട്ടർ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളതെന്ന് കായംകുളം ഇറിഗേഷൻ അസി. എൻജിനീയർ പി. ജ്യോതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
