Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:29 AM IST Updated On
date_range 18 May 2022 5:29 AM ISTനഗരസഭയുമായി തർക്കം; മിനി സിവിൽ സ്റ്റേഷനിൽ മാലിന്യനീക്കം പ്രതിസന്ധിയിൽ
text_fieldsbookmark_border
ചേർത്തല: മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ മാലിന്യനീക്കം പ്രതിസന്ധിയില്‍. നീക്കേണ്ടത് ആരെന്ന് നഗരസഭയും സിവിൽ സ്റ്റേഷൻ അധികൃതരും തമ്മിൽ വാദപ്രതിവാദങ്ങളുയരുമ്പോള്‍ മാലിന്യം കുന്നുകൂടുകയാണ്. മാലിന്യം നീക്കേണ്ടത് നഗരസഭയാണെന്നാണ് സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ വാദം. പൊതുഇടമല്ലെന്നും സ്ഥാപനമായതിനാൽ അവിടത്തെ മാലിന്യ സംസ്കരണം അവരുടെ ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് നഗരസഭ. ദിവസേന ശരാശരി 1500-2000 ആളുകൾ വിവിധ ആവശ്യങ്ങള്‍ക്കായി മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നതാണ്. 19 സര്‍ക്കാർ ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ മിനി സിവിൽ സ്റ്റേഷൻ റിക്രിയേഷൻ ക്ലബുകളും ജീവനക്കാരുടെ സംഘടനകളുമാണ് മാലിന്യം നീക്കിയിരുന്നത്. ഓരോ കിലോ മാലിന്യം നീക്കുമ്പോഴും നഗരസഭക്ക് 10 രൂപയാണ് ചെലവ്. അതിനിടെ മാലിന്യം നീക്കാന്‍ നഗരസഭയോട് നിർദേശിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ വി.സി. ജയ പറഞ്ഞു. ജീവനക്കാരില്‍നിന്ന് പ്രതിവര്‍ഷം 2500 രൂപയോളം തൊഴില്‍ നികുതി ഈടാക്കുന്ന നഗരസഭക്ക് മാലിന്യം നീക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് ജോയന്‍റ് കൗണ്‍സില്‍ മേഖല കമ്മിറ്റി ചൂണ്ടിക്കാട്ടി. APL MINI CIVIL STATION ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനു പിന്നില്‍ മാലിന്യം നീക്കംചെയ്യാതെ കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story