Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:39 AM IST Updated On
date_range 17 May 2022 5:39 AM ISTസര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷം: വിപണന മേള സമാപിച്ചു
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച എന്‍റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. സമാപന സമ്മേളനം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച സ്റ്റാളുകള്‍ക്കുള്ള സമാനദാനവും അദ്ദേഹം നിര്‍വഹിച്ചു. കലക്ടർ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ. ഷാനവാസ്, ആര്‍. വിനീത, പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. മികച്ച സര്‍ക്കാര്‍ സ്റ്റാളിനുള്ള ഒന്നാം സമ്മാനം പൊലീസ് വകുപ്പിനുവേണ്ടി ജില്ല പൊലീസ് മേധാവി ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story