Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:35 AM IST Updated On
date_range 17 May 2022 5:35 AM ISTതെളിനീരൊഴുകും നവകേരളം: കൈത്തോട് ശുചീകരണം തുടങ്ങി
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം പൂമീൻ പൊഴിയുടെ കൈത്തോട് ശുചീകരണം തുടങ്ങി. തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് ശുചീകരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ ആദ്യം ശുചീകരിക്കുന്ന തോടാണിത്. ബാർജർ ഉപയോഗിച്ചാണ് ശുചീകരണം. പദ്ധതിയിൽപെടുത്തി പഞ്ചായത്തിലെ 18 വാർഡുകളിലും തോടുകളുടെ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ് പറഞ്ഞു. ചിത്രം: വണ്ടാനം വൃക്ഷവിലാസം പൂമീൻ പൊഴിയുടെ കൈത്തോട് ശുചീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
