Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂന്ന്​ താലൂക്കിൽ ആട്ട...

മൂന്ന്​ താലൂക്കിൽ ആട്ട കെട്ടിക്കിടക്കുന്നു; ചിലയിടത്ത്​ ദൗർലഭ്യം

text_fields
bookmark_border
60 ദിവസമാണ് ഉപയോഗ കാലാവധി ആലപ്പുഴ: ജില്ലയിലെ മൂന്ന്​ താലൂക്കിലെ റേഷൻകടകളിൽ വൻതോതിൽ ആട്ട കെട്ടിക്കിടക്കുന്നു. അരിക്കും ഗോതമ്പിനും പുറമെ നൽകുന്ന ആട്ടക്ക്​ ആവശ്യക്കാർ കുറവാണത്രെ. എന്നാൽ, ജില്ലയി​ൽ മറ്റുചിലയിടങ്ങളിൽ ആട്ട ആവശ്യത്തിന്​ കിട്ടുന്നില്ലെന്നതാണ്​ ​പ്രശ്നം. അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ റേഷൻകടകളിലെല്ലാമായി ക്വിന്റൽ കണക്കിന് ആട്ടയാണ്​ കെട്ടിക്കിടന്ന്​ കാലാവധി കഴിയുന്നത്​. മാവേലിക്കര, കുട്ടനാട് താലൂക്കുകളിലാണ്​ ആവശ്യത്തിന് ആട്ട കിട്ടാത്തത്​. കാർഡുകളിലെ അംഗങ്ങളുടെ കണക്കുപ്രകാരമാണ് അധികൃതർ ആട്ട എത്തിക്കുന്നത്. ഇതിൽ പലരും വാങ്ങാതെ വരുന്നതോടെയാണ്​ കാലാവധി കഴിഞ്ഞ്​ ആട്ട ഉപയോഗ ശൂന്യമാകുന്നത്​. ആട്ടയുടെ ഗുണനിലവാരം മോശമല്ലെന്നാണു വ്യാപാരികൾ പറയുന്നത്. സാധാരണ റേഷന്​ പുറമെ കോവിഡിന്റെ പേരിൽ കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ ഗോതമ്പുമുണ്ട്. ഇതും ആട്ടക്ക്​ ആവശ്യക്കാർ കുറയാൻ കാരണമാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന ആട്ടയുടെ ഉപയോഗ കാലാവധി 60 ദിവസമാണ്. കാലാവധിയെത്തിയാൽ ഇവ തിരിച്ചെടുത്ത് പുതിയത്​ നൽകണമെന്നാണു വ്യവസ്ഥ. പലപ്പോഴും ഇതു നടക്കുന്നില്ല. കാർഡുകളുടെ എണ്ണം നോക്കാതെ ചെലവാകുന്നതനുസരിച്ച് ആട്ട വിതരണം ചെയ്യണമെന്ന ആവശ്യം നടപ്പാകാത്തതാണ്​ പ്രശ്നം. ഇക്കാര്യത്തിൽ സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മന്ത്രി ജി.ആർ. അനിലിന്​ നിവേദനം നൽകിയിരുന്നു. കാലാവധി കഴിഞ്ഞ ആട്ട മാറ്റി നൽകാതെ ഈ മാസം സ്റ്റോക്ക് എടുക്കില്ലെന്ന് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫിസറെ അറിയിച്ചിട്ടുണ്ട്​. ജില്ലയിൽ വളരെ കൂടുതൽ ആട്ട കെട്ടിക്കിടക്കുന്ന പ്രശ്നമില്ലെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. കോന്നി പൂങ്കാവിലെ ആധുനിക മില്ലിലാണ് ആട്ട ഉൽപാദനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story