Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:34 AM IST Updated On
date_range 17 May 2022 5:34 AM ISTപൊതുശ്മശാനം പ്രവർത്തനം നിലച്ചിട്ട് രണ്ടുമാസം
text_fieldsbookmark_border
വടുതല: അരൂക്കുറ്റി പഞ്ചായത്തിലെ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം, പ്രശാന്തി പൊതുശ്മാശനം എന്നിവ പ്രവർത്തനം നിലച്ചിട്ട് രണ്ട് മാസമാകുന്നു. താൽക്കാലിക അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി താൽക്കാലികമായി നിർത്തുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ട് മാസമായിട്ടും അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. കോവിഡ് സമയത്ത് വിവിധ പഞ്ചായത്തുകളിൽനിന്ന് എത്തിച്ച നിരവധി മൃതദേഹങ്ങൾ ഇവിടെയാണ് സംസ്കരിച്ചത്. മഴക്കാലമാകുന്നതോടെ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് പ്രയോജനപ്പെടേണ്ട ശ്മശാനം എത്രയും വേഗം നവീകരണം നടത്തി തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ക്രിമിറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചതോടെ അടുത്ത ജില്ലയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ക്രിമിറ്റോറിയം പ്രവർത്തനം നിലച്ചിരിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് സി.എസ്. സത്താർ പറഞ്ഞു. ചിത്രം : പ്രവർത്തനം നിലച്ച പ്രശാന്തി പൊതുശ്മശാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
