Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:30 AM IST Updated On
date_range 17 May 2022 5:30 AM ISTമഴക്കാല മുന്നൊരുക്കം: എം.എൽ.എ അടിയന്തര യോഗം വിളിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എച്ച്. സലാം എം.എൽ.എ അടിയന്തര യോഗം വിളിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ വകുപ്പുകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. ഇതിനായി സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തണം. ജലനിരപ്പ് ഉയർന്നാൽ തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ യഥാസമയം തുറക്കണം. പകർച്ചവ്യാധികൾ ഒഴിവാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും എച്ച്. സലാം നിർദേശിച്ചു. യോഗത്തിൽ പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ്, ഡി.എം.ഒ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.ജി. സൈറസ്, എസ്. ഹാരിസ്, കെ. കവിത, എ.എസ്. സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു. എച്ച്. സലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെ യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
