Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എ.എസ്​ ആദ്യബാച്ചിലെ...

കെ.എ.എസ്​ ആദ്യബാച്ചിലെ അംഗങ്ങൾ കഞ്ഞിക്കുഴി സന്ദർശിച്ചു

text_fields
bookmark_border
കെ.എ.എസ്​ ആദ്യബാച്ചിലെ അംഗങ്ങൾ കഞ്ഞിക്കുഴി സന്ദർശിച്ചു
cancel
മാരാരിക്കുളം: പരിശീലനത്തിന്റെ ഭാഗമായി കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് അംഗങ്ങൾ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കാനെത്തി. പഞ്ചായത്ത്​ പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാർ, സെക്രട്ടറി പി. ഗീതാകുമാരി എന്നിവർ ചേർന്ന്​ സ്വീകരിച്ചു. കഞ്ഞിക്കുഴിയിലെ വിവിധ കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. കർഷകരുമായും സന്നദ്ധ പ്രവർത്തകരുമായും ആശയവിനിമയം നടത്തി. കർമസേന കൺവീനർ ജി. ഉദയപ്പൻ, കർഷകമിത്ര ടി.എസ്. വിശ്വൻ, കെ.കെ. പ്രതാപൻ, കെ. കമലമ്മ, ജ്യോതിമോൾ, മിനി പവിത്രൻ, ജോഷി മോൻ, ടി.പി. കനകൻ, ബി. ഇന്ദിര, പുഷ്പവല്ലി, കെ. ദീപുമോൻ, ഫെയ്സി വി.ഏറനാട്, സംസ്ഥാന കർഷക അവാർഡ്​ ജേതാക്കളായ ശുഭകേശൻ, സുജിത്, ആഷ കളവേലി, ശെൽവരാജ്, ആനന്ദൻ അഞ്ചാതറ, അസി. സെക്രട്ടറി എസ്. ഗോപാലകൃഷ്ണൻ, കൃഷി അസി. വി.ടി. സുരേഷ്, അജേഷ്, ഫൽഗുനൻ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ താമസക്കാരായ 35പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം ഐ.എം.ജിയിലായിരുന്നു പരിശീലനം. കേരള ദർശൻ പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം. apl mny kanjikkuzhi പടം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് ആദ്യബാച്ചിലെ അംഗങ്ങൾ കഞ്ഞിക്കുഴി സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story