Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:35 AM IST Updated On
date_range 16 May 2022 5:35 AM ISTവ്യാപാര മേഖലയെ തകർക്കുന്ന നിലപാട് പിൻവലിക്കണം -രാജു അപ്സര
text_fieldsbookmark_border
ആലപ്പുഴ: വ്യാപാര -വ്യവസായ മേഖലയെ തകർക്കുന്ന കരിനിയമങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജുവൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജ്വല്ലറി മേഖലയെ തകർക്കാൻ ജി.എസ്.ടി ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. വാറ്റിൽനിന്ന് ജി.എസ്.ടിയിലേക്ക് മാറിയപ്പോൾ നികുതി വരുമാനം ഇരട്ടിയായി. ഉദ്യോഗസ്ഥ കമീഷനു വേണ്ടി ജി.എസ്.ടി ഉദ്യോഗസ്ഥർ ചെറുകിട സ്വർണ വ്യാപാരികളെ ഉപദ്രവിക്കുന്നു. ഉദ്യോഗസ്ഥരെ നിലക്ക് നിർത്തിയില്ലെങ്കിൽ വ്യാപാരികളുടെ ചെറുത്തുനിൽപ് നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് നടത്തിയ സെമിനാർ എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നസീർ പുന്നക്കൽ (ജില്ല പ്രസി.), വേണു കൊപ്പാറ, എ.എച്ച്.എം. ഹുസൈൻ, നാസർ മുട്ടം (വൈസ് പ്രസിഡന്‍റുമാർ), വർഗീസ് വല്യാക്കൽ (ജന. സെക്ര.), കെ. നാസർ, അബ്ദുല്ല അണ്ടോളി, എബി അലീന (സെക്രട്ടറിമാർ), ബ്രദേഴ്സ് റഷീദ് (ട്രഷറർ). apl jewel phots. jewel photo1 nazeer, jewel photo 2 varghees നസീർ പുന്നക്കൽ (ജില്ല പ്രസി.), വർഗീസ് വാല്യക്കാൻ (സെക്ര.) apl jewel ജുവൽ മീറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story