Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:33 AM IST Updated On
date_range 16 May 2022 5:33 AM ISTവാടക്കൽ അറപ്പ പൊഴി മുറിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: ശക്തമായ കടൽ കയറ്റത്തെ തുടർന്ന് . ഞായറാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി ഉപയോഗിച്ച് പൊഴിമുഖം മുറിച്ചത്. ഇതോടെ കടലിലേക്ക് വെള്ളത്തിന്റെ ശക്തമായ നീരൊഴുക്കുണ്ടായി. കടൽജലം കയറിയതിനെ തുടർന്ന് അറപ്പ പൊഴിയുടെ ശാഖകളായ ചെറുതോടുകൾ രാവിലെ തന്നെ നിറഞ്ഞ് ഇതിനു സമീപമുള്ള വീടുകളും വെള്ളത്തിലായി. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളാണ് കൂടുതലായും വെള്ളത്തിലായത്. പൊഴിയിൽനിന്ന് കടലിലേക്ക് ഒഴുക്കു കൂടിയതോടെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. അതേസമയം പുന്നപ്ര, പറവൂർ, അമ്പലപ്പുഴ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്തമായി തുടരുകയാണ്. നടുക്കടലിൽനിന്ന് കൂറ്റൻ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു. കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ മീറ്ററുകളോളം കടൽ കരയിലേക്കു ഇരച്ചുകയറി. മീൻപിടിത്തക്കാർക്ക് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ തീരദേശത്തുനിന്ന് വള്ളങ്ങൾ കടലിൽ ഇറക്കിയില്ല. പടം മുറിച്ച് മാറ്റിയ വാടക്കല്‍ അറപ്പപ്പൊഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
