Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്വാസകോശ വിദഗ്​ധരുടെ...

ശ്വാസകോശ വിദഗ്​ധരുടെ ദേശീയ സമ്മേളനം

text_fields
bookmark_border
ആലപ്പുഴ: ശ്വാസകോശ വിദഗ്ധരുടെ ദേശീയ അർധവാർഷിക സമ്മേളനം 'മിഡ്‌ പൾമൊകോൺ-2022' ആലപ്പുഴ ലേക് പാലസ് റിസോർട്ടിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്​ഘാടനം ചെയ്തു. കോവിഡ് കാലത്ത് ശ്വാസകോശ വിദഗ്ധരുടെ സേവനം സമാനതകളില്ലാത്തതായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗനിർണയത്തിലും ചികിത്സയിലും ഏറെ മുന്നേറാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമി ഓഫ് പൾമൊണറി ആൻഡ്​ ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്‍റ്​ ഡോ. പി.എസ്. ഷാജഹാൻ, സെക്രട്ടറി ഡോ. ബി. ജയപ്രകാശ്, സംഘാടകസമിതി ചെയർമാൻ ഡോ. പി. വേണുഗോപാൽ സെക്രട്ടറി ഡോ. അർജുൻ സുരേഷ് എന്നിവർ സംസാരിച്ചു. 'ശ്വാസകോശാരോഗ്യം മുഖ്യം: കരുതാം കാവലാളാകാം' പ്രമേയവുമായി അക്കാദമി ഓഫ് പൾമൊണറി ആൻഡ്​ ക്രിട്ടിക്കൽ കെയർ മെഡിസിന്റെയും ആലപ്പുഴ റെസ്പിറേറ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിൽ ശ്വാസകോശ സംബന്ധിയായ വിവിധ വിഷയങ്ങളിൽ​ വിദഗ്ധർ ക്ലാസ്​ നയിച്ചു. ബിരുദാനന്തര ബിരുദ വിദ്യാർഥികൾ വിവിധ ശ്വാസകോശ പ്രശ്നങ്ങളെക്കുറിച്ച്​ നടത്തിയ ഗവേഷണ ഫലങ്ങൾ ഉൾക്കൊള്ളിച്ച്​ പോസ്റ്റർ പ്രദർശനം നടത്തി. മത്സരത്തിൽ ഡോ. നിഷ തോമസ് (എ.ജെ ഇൻസ്റ്റിറ്റ്യൂട്ട്​ മെഡിക്കൽ സയൻസസ്, മംഗളൂരു), ഡോ. നിവ്യ രവി (കിംസ്, തിരുവനന്തപുരം), ഡോ. കെ. ജ്യോത്സന (ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനം നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ഇരുനൂറോളം ശ്വാസകോശ വിദഗ്ധർ പങ്കെടുത്തു. APL MIDPULMOCON ശ്വാസകോശ വിദഗ്ധരുടെ ദേശീയ അർധവാർഷിക സമ്മേളനം 'മിഡ് പൾമോകോൺ -2022' ആലപ്പുഴയിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story