Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമക്കളെ കൊന്ന്​...

മക്കളെ കൊന്ന്​ യുവതിയുടെ ആത്മഹത്യ: പൊലീസുകാരന്‌ സസ്‌പെൻഷൻ

text_fields
bookmark_border
ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്‌സിൽ രണ്ട്​ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെ സസ്‌പെൻഡ്​ ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് എയ്ഡ്പോസ്‌റ്റിലെ സി.പി.ഒ റെനീസിനെയാണ്‌ (32) ജില്ല ​പൊലീസ്​ മേധാവി അ​ന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്തത്‌. കഴിഞ്ഞ 10നാണ് റെനീസിന്റെ ഭാര്യ നജ്‍ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂത്തമകൻ ടിപ്പുസുൽത്താന്റെ കഴുത്തിൽ ഷാൾ മുറുക്കിയും ഒന്നേകാൽ വയസ്സുള്ള ഇളയകുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‍ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചെന്നാണ്‌ നിഗമനം. ആത്മഹത്യ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ്‌ ചെയ്ത റെനീസ്‌ റിമാൻഡിലാണ്‌. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന്‌ സൗത്ത് പൊലീസ് അറിയിച്ചു. റെനീസിന്റെ നിരന്തര മാനസിക-ശാരീരിക പീഡനമാണ്‌ യുവതിയുടെ മരണത്തിന്​ കാരണമെന്ന്‌ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത്‌ ശരിവെക്കുന്നതാണ്​ റിമാൻഡ്‌ റിപ്പോർട്ട്‌. ജില്ലയിൽ 13.5 ലക്ഷം പാഠപുസ്തകം എത്തി ആലപ്പുഴ: പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയനവർഷത്തിലേക്ക്​ പാഠപുസ്തകങ്ങൾ എത്തി. ആലപ്പുഴ മോഡൽ ഗേൾസ്​ ഹയർ സെക്കൻഡറി സ്കൂളിലെ ടെക്​സ്റ്റ്​​ ബുക്ക്​ ഹബിൽ ആദ്യഘട്ടത്തിൽ 13.5 ലക്ഷം പുസ്തകങ്ങളാണ്​ ജില്ലയിൽ എത്തിയത്​. ആകെ 11 ഉപജില്ലകളിൽ 240 സ്കൂൾ സൊസൈറ്റികളാണുള്ളത്​. ഏഴാം ക്ലാസിലെ പുസ്തകങ്ങൾ ഒഴികെ ഒന്നുമുതൽ 10 വരെയുള്ള 60 ശതമാനം പാഠപുസ്തകങ്ങളുടെയും വിതരണം ആരംഭിച്ചു. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ്​ (കെ.ബി.പി.എസ്) പുസ്തകം അച്ചടിക്കുന്നത്. മൂന്ന്​ വാല്യങ്ങളായാണ് വിതരണം. കുടുംബശ്രീ പ്രവർത്തകരാണ് ഹബിൽനിന്ന്​ പുസ്തകങ്ങൾ തരംതിരിച്ചുവിടുന്ന ജോലികൾ ചെയ്യുന്നത്. 15 കുടുംബശ്രീ പ്രവർത്തകർ ഇതിനായുണ്ട്. സൊസൈറ്റിയിൽനിന്നാണ്​​ സ്കൂൾ അധികൃതർ പുസ്തകങ്ങൾ ശേഖരിക്കുന്നത്​. സ്കൂളിൽനിന്ന്​ വിദ്യാർഥികളിലേക്കുള്ള വിതരണം മേയ്​ അവസാനത്തോടെ പൂർത്തിയാകുമെന്ന്​ വിദ്യാകിരണം മിഷൻ ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story