Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:30 AM IST Updated On
date_range 16 May 2022 5:30 AM ISTകനത്ത മഴയിൽ അരൂർ വെള്ളത്തിലായി
text_fieldsbookmark_border
അരൂർ: ശനിയാഴ്ച രാത്രി നിർത്താതെ പെയ്ത മഴയിൽ അരൂരിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. പലയിടത്തും മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ കെട്ടിക്കിടക്കുകയാണ്. കാർഷിക മേഖലയായ അരൂരിൽ നെൽപാടങ്ങളും അതിനോട് ചേർന്ന് നിരവധി തോടുകളും ഉണ്ടായിരുന്നു. തോടുകൾ പലതും നികന്നതിനൊപ്പം നികത്തിയും എടുത്തു. ഒഴുക്ക് നിലച്ച് മാലിന്യം അടിഞ്ഞ പല തോടുകളും ദുർഗന്ധത്തിന്റ പേരിൽ നികത്തുകയും ചെയ്തു. മഴയെത്തും മുമ്പ് തോടുകൾ പലതും ശുചീകരിച്ചെങ്കിലും കായൽ വരെ എത്തുന്ന വിധത്തിൽ ശുചീകരിച്ചില്ല. അരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി വീടുകൾ വെള്ളത്തിലായി. ഇവിടത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി എ.എം. ആരിഫ് എം.എൽ.എ ആയിരുന്നപ്പോൾ ആസൂത്രണം ചെയ്തതാണ്. ഇതിന്‍റെ കരാർ ഏറ്റെടുക്കാൻ ആരും വരാതിരുന്നപ്പോൾ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകാതിരുന്നത് വിനയായി. അനുവദിച്ച 75 ലക്ഷം രൂപയുടെ പദ്ധതി പാഴായി. ചിത്രം: കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളത്തിലായ വീടുകളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
