Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകനത്ത മഴ: മൂന്നു വീട്​...

കനത്ത മഴ: മൂന്നു വീട്​ തകർന്നു

text_fields
bookmark_border
* ജില്ലയിൽ ഓറഞ്ച്​ അലർട്ട്​; ജാഗ്രത നിർദേശം * പലയിടത്തും വെള്ളക്കെട്ട്​ ആലപ്പുഴ: കനത്ത മഴയിൽ ജില്ലയിൽ ജാഗ്രത നിർദേശം. മഴ കണക്കിലെടുത്ത്​ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്​ ജാഗ്രത നിർദേശം നൽകിയത്​. ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അടിയന്തര സാഹചര്യം​ നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ​ട്രോൾ റൂം കലക്ടറേറ്റിലും വിവിധ താലൂക്കുകളിലും തുറന്നു. കനത്ത മഴയിലും കാറ്റിലും മരംവീണ്​ മൂന്ന്​ വീട്​ തകർന്നു. അമ്പലപ്പുഴ തെക്ക്​ പഞ്ചായത്ത്​ 14ാം വാർഡിൽ ശശികല അരവിന്ദാക്ഷൻ, മാവേലിക്കര വെട്ടിയാർ മാമ്പള്ളി കിഴക്കേതിൽ സരസ്വതി, കാർത്തികപ്പള്ളി പത്തിയൂർ വില്ലേജ്​ സന്ദീപ്​ ഭവൻ ചന്ദ്രൻ എന്നിവരുടെ വീടുകളാണ്​ തകർന്നത്​. മരംവീണ്​ തകർന്ന ചന്ദ്രന്‍റെ വീടിന്​ 80,000 രൂപയും ശശികലയുടെ വീടിന്​ 25,000 രൂപയും നാശനഷ്ടം കണക്കാക്കുന്നു. സരസ്വതിയുടെ വീടിന്‍റെ നഷ്ടം കണക്കാക്കിയിട്ടില്ല. കുട്ടനാട്​, അപ്പർ കുട്ടനാട്​ അടക്കമുള്ള പലയിടത്തും വെള്ളക്കെട്ട്​ രൂപപ്പെട്ടിട്ടുണ്ട്​. മഴ കനത്താൽ ​ജലനിരപ്പ്​ ഉയരുമെന്നാണ്​ ആശങ്ക​. അപ്പർ കുട്ടനാട്ടിൽ നെല്ല്​ സംഭരണത്തെ മഴ കാര്യമായി ബാധിച്ചു. വിവിധയിടങ്ങളിൽ റോഡിലേക്ക്​ മരംവീണ്​​ ഗതാഗതം തട​സ്സ​പ്പെട്ടു. ഞായറാഴ്ച പുലർച്ച 2.15ന്​ മണ്ണഞ്ചേരി പൊലീസ്​ സ്റ്റേഷന്​ സമീപമാണ്​ മരംവീണത്​. രാവിലെ 7.15ന്​ പുന്ന​മട തോട്ടത്തോട്​ ഭാഗത്ത്​ മരം കടപുഴകി. രണ്ടിടത്തും അഗ്നിരക്ഷ സേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത്​ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്​. തോട്ടപ്പള്ളി സ്പിൽവേയിലെയും തണ്ണീർമുക്കം ബണ്ടിലെയും മുഴുവൻ ഷട്ടറുകളും തുറന്ന്​ കൂടുതൽ ഒഴുക്കിവിട്ടാണ്​ പ്രതിരോധം തീർക്കുന്നത്​. തോട്ടപ്പള്ളി പൊഴിയിലൂടെ 100 മീറ്റർ വീതിയിൽ വെള്ളം ഒഴുകുന്നുണ്ട്. മഴ ശക്തമായാൽ കൂടുതൽ വീതിയിൽ മണ്ണുനീക്കും. വെള്ളക്കെട്ടുകൾ രൂക്ഷമായ പ്രദേശത്ത്​ കൂടുതൽ കരുതലുണ്ടാകും. മഴ കനത്താൽ പുനരധിവാസത്തിന് ഉൾപ്പെടെ ക്രമീകരണങ്ങൾ ഒരുക്കും. കാലവർഷം നേരത്തേ എത്തുന്നതിനാൽ എല്ലാ വകുപ്പുകളും സജ്ജമായിരിക്കാൻ നിർദേശമുണ്ട്​. കുട്ടനാട്​ അടക്കമുള്ള പ്രദേശങ്ങളിൽനിന്ന്​ ആളുകളെ ഒഴിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം തുറക്കേണ്ട സ്കൂളുകളും നിശ്ചയിച്ചിട്ടുണ്ട്​. വിവിധ പ്രവർത്തനങ്ങളുടെ ചുമതല പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. ആലപ്പുഴയിലും അതിതീവ്ര മഴ ആലപ്പുഴ: രണ്ടുദിവസമായി ആലപ്പുഴയിൽ ലഭിച്ചത്​ അതിതീവ്ര മഴ. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ എട്ടുവരെ കണക്കനുസരിച്ച്​ ജില്ലയിൽ 158.2 മി.മീറ്റർ മഴയാണ്​ ലഭിച്ചത്​. ചേർത്തല-104, മ​ങ്കൊമ്പ്​-115, മാവേലിക്കര-108.2, കായംകുളം-75.00, ഹരിപ്പാട്​-42.4 എന്നിങ്ങനെയാണ്​ മറ്റ്​ സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ കണക്ക്​. വരുന്ന അഞ്ചുദിവസം കനത്ത മഴയുണ്ടാകുമെന്നാണ്​ കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്​. ഇത്​ കണക്കിലെടുത്താണ് ജില്ലയിൽ ഓറ​ഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചത്​. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്​. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്​. കൺ​ട്രോൾ റൂം തുറന്നു ആലപ്പുഴ: മഴ മുന്നറിയിപ്പി​നെത്തുടർന്ന്​ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ജില്ല ആസ്ഥാനത്തും വിവിധ താലൂക്കുകളിലും 24 മണിക്കൂറും ഇവ പ്രവർത്തിക്കും​. കലക്ട​റേറ്റ്​-0477 2238630, ടോൾ ഫ്രീ നമ്പർ- 1077, ചേർത്തല- 0478 2813103, അമ്പലപ്പുഴ-0477 2253771, കുട്ടനാട്​-0477 2702221, കാർത്തികപ്പള്ളി -0479 2412797, മാവേലിക്കര-0479 2302216, ചെങ്ങന്നൂർ- 0479 2452334.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story