Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:33 AM IST Updated On
date_range 15 May 2022 5:33 AM ISTലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം
text_fieldsbookmark_border
ആലപ്പുഴ: കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ഏഴാം സംസ്ഥാന സമ്മേളനം 17, 18 തീയതികളിൽ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ആർ. നാസർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റെയ്ബാൻ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 18ന് വൈകീട്ട് മുനിസിപ്പൽ ടൗൺഹാൾ നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.ആർ. ജയപ്രകാശ്, വി.എസ്. മണി, വി.ബി. അശോകൻ, ബി.എസ്. അഫ്സൽ എന്നിവരും പങ്കെടുത്തു. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക -കെ.ജി.ഒ.എ ആലപ്പുഴ: സ്ത്രീപക്ഷ കേരളത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തൊഴിലിടങ്ങളിലെ ചൂഷണം പൂർണമായും തടയണമെന്നും കെ.ജി.ഒ.എ ജില്ല സമ്മേളനം. 'നവലിബറൽ നയങ്ങളും തൊഴിൽമേഖലയും' വിഷയത്തിൽ നടന്ന സെമിനാർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രശാന്ത് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഇ. വി. സുധീർ അവതരിപ്പിച്ച സംഘടന പ്രമേയത്തിൻമേൽ ഡി. ഷിൻസ്, ഡോ. വി. മുകുന്ദൻ, കെ. സീന, പി. ചന്ദ്രൻ, ഡോ. മുഹമ്മദ് ഷിഹാസ്, എൽ. മിനി, ആർ.എസ്. ഷിബു, ജി.വി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ ചർച്ച ക്രോഡീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശരത് ചന്ദ്രലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സിജി സോമരാജൻ, എ.ആർ. സുന്ദർലാൽ, ആർ. രാജീവ്, രമേശ് ഗോപിനാഥ്, കെ.എസ്. രാജേഷ് എന്നിവർ സംസാരിച്ചു. APL kgoa ആലപ്പുഴയിൽ നടന്ന കെ.ജി.ഒ.എ ജില്ല സമ്മേളന ഭാഗമായി നടന്ന സെമിനാർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story