Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:33 AM IST Updated On
date_range 15 May 2022 5:33 AM ISTശ്വാസകോശ വിദഗ്‌ധരുടെ അർധവാർഷിക സമ്മേളനം
text_fieldsbookmark_border
ആലപ്പുഴ: ശ്വാസകോശ വിദഗ്‌ധരുടെ ദേശീയ അർധവാർഷിക സമ്മേളനം 'മിഡ് പൾമോകോൺ-2022' ആലപ്പുഴ സ്റ്റർലിങ് ലേക്ക് പാലസ് റിസോർട്ടിൽ ഞായറാഴ്ച നടക്കും. രാവിലെ 11.15ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്‍റ് ഡോ. പി.എസ്. ഷാജഹാൻ അധ്യക്ഷത വഹിക്കും. ഇരുനൂറോളം ഡോക്ടർമാർ പങ്കെടുക്കും. ശ്വാസകോശ പ്രശ്നങ്ങൾ കൂടുതലായി കാണുന്ന ജില്ലയാണ് ആലപ്പുഴ. കയർ തൊഴിലാളികൾ, കക്കവാരൽ തൊഴിലാളികൾ, ചെമ്മീൻ പീലിങ് പ്രവൃത്തി ചെയ്യുന്നവർ തുടങ്ങിയവരിൽ ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ, ശ്വാസകോശച്ചുരുക്കം എന്നീ രോഗങ്ങൾ കൂടുതലാണെന്ന് ശ്വാസകോശ വിഭാഗം നടത്തിയ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിപാടികൾ ഇന്ന് ആലപ്പുഴ ബീച്ച്: എന്‍റെ കേരളം പ്രദർശന-വിപണന മേള, സെമിനാർ -11.00 ആലപ്പുഴ എസ്.ഡി കോളജ്: പൂർവ വിദ്യാർഥികളുടെ ദ്വിദിന പഠനസഹവാസ ശിബിരം -10.00 ആലപ്പുഴ സ്റ്റർലിങ് ലേക്ക് പാലസ് റിസോർട്ട്: ശ്വാസകോശ വിദഗ്‌ധരുടെ ദേശീയ അർധവാർഷിക സമ്മേളനം -11.15 ആലപ്പുഴ ഐ.എം.എ ഹാൾ: സൈഗ ദിലീപിന്‍റെ കവിതസമാഹാരം 'ഗസൽപൂക്കൾ' പ്രകാശനം, മന്ത്രി സജി ചെറിയാൻ -3.00 ആലപ്പുഴ ജുവൽ ഹാൾ: ഓൾ കേരള ഗോർഡ് ആന്‍ഡ് മർച്ചന്റ്സ് അസോസിയേഷൻ ജില്ല തെരഞ്ഞെടുപ്പ് -3.00 ആര്യാട് പഞ്ചായത്ത് കളിസ്ഥലം: ലൂമിനസ് കബഡി ലീഗ് മത്സരം, സമാപന സമ്മേളനം -5.30 തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: സുദർശനഹോമം -രാവിലെ 9.30 കണിച്ചുകുളങ്ങര കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയം: എസ്.എൻ.ഡി.പി വനിത സംഘം മേഖല കലോത്സവം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story