Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:33 AM IST Updated On
date_range 15 May 2022 5:33 AM ISTജലാശയങ്ങളിലെ കുളവാഴ വ്യാപനം: അന്താരാഷ്ട്ര ഗവേഷക സംഘം എസ്.ഡി കോളജ് സന്ദർശിച്ചു
text_fieldsbookmark_border
ആലപ്പുഴ: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആലപ്പുഴ സനാതന ധർമ കോളജിന് ഇരട്ടി മധുരമായി അന്താരാഷ്ട്ര ഗവേഷക സംഘത്തിന്‍റെ സന്ദർശനം. കുട്ടനാട്ടിലുൾപ്പെടെ ഇന്ത്യയിലെ വിവിധ ജലാശയങ്ങളിലെ കുളവാഴ വ്യാപനം ഉപഗ്രഹ സാങ്കേതികവിദ്യ അടക്കമുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം. സ്കോട്ലൻഡിലെ സ്റ്റിർലിങ്, സ്ട്രാത്ക്ലൈഡ് സർവകലാശാലകൾ, ഹൈദരാബാദിലെ അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെൽത്ത് മാനേജ്മെന്‍റ്, ചണ്ഡിഗഢ് കേന്ദ്ര ശാസ്ത്ര ഉപകരണ ഗവേഷണ കേന്ദ്രം എന്നിവരാണ് ഗവേഷണ പദ്ധതിയിലെ മറ്റ് പങ്കാളികൾ. മൂന്നുലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് (മൂന്നുകോടിയിലധികം രൂപ) 2023 ഒക്ടോബർ വരെ കാലാവധിയുള്ള പദ്ധതിക്കുള്ള ധനസഹായം. ജന്തുശാസ്ത്ര വിഭാഗം അധ്യാപകനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യഗവേഷകനുമായ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് കോളജിന്‍റെ പ്രതിനിധി. ഒരാഴ്ചത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഗവേഷകസംഘം കുട്ടനാട്ടിൽ പഠനങ്ങൾ നടത്തിയത്. ഡോ. സാവിത്രി മഹാരാജ്, ഡോ. അർമാന്‍റോ മറീനോ, പ്രഫ. ആഡം ക്ലെക്കോവ്സ്കി, ഡോ. ദീപായൻ ഭൗമിക്, ഡോ. ആർ. ശ്രീകാന്ത്, ഡോ. അവിരാജ് ദത്ത, ശ്രീ. സൗരവ് കുമാർ പാണ്ഡെ, ഡോ. വാഹിദ് അക്ബറി എന്നിവരാണ് സംഘാംഗങ്ങൾ. എസ്.ഡി.വി ട്രസ്റ്റ് പ്രസിഡന്‍റ് ആർ. കൃഷ്ണൻ, സെക്രട്ടറി എൻ. നീലകണ്ഠൻ, കോളജ് മാനേജർ പി. കൃഷ്ണകുമാർ, ലെയ്സൺ ഓഫിസർ നാരായണൻ നമ്പൂതിരി, പ്രിൻസിപ്പൽ ഡോ. സരസ്വതി അന്തർജനം, വൈസ് പ്രിൻസിപ്പൽ പ്രഫ. ഇ. കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരുമായി സംഘം ആശയവിനിമയം നടത്തി. APL sd colleage kulavazha ജലാശയങ്ങളിലെ കുളവാഴ വ്യാപനത്തെക്കുറിച്ച് പഠിക്കാനെത്തിയ അന്താരാഷ്ട്ര ഗവേഷക സംഘം ആലപ്പുഴ എസ്.ഡി കോളജ് പ്രിൻസിപ്പൽ ഡോ. സരസ്വതി അന്തർജനം, വൈസ് പ്രിൻസിപ്പൽ ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി എന്നിവർക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story