Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:33 AM IST Updated On
date_range 15 May 2022 5:33 AM ISTഓടയുടെ സ്ലാബ് തകർന്നത് അപകട ഭീഷണിയാകുന്നു
text_fieldsbookmark_border
കായംകുളം: റോഡിന് കുറുകെയുള്ള ഓടയുടെ സ്ലാബ് തകർന്നത് അപകടഭീഷണി ഉയർത്തുന്നു. നഗരസഭ 27ാം വാർഡിൽ ദേശീയപാതയുടെ സമീപത്തെ കുന്നത്താലുംമൂട്-കൈയ്പ്പള്ളി റോഡിലാണ് ഓടയുടെ സ്ലാബ് തകർന്നത്. ആഴ്ചകൾ പിന്നിട്ടിട്ടും തകരാർ പരിഹരിച്ചിട്ടില്ല. തിരക്കേറിയ റോഡിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. സമാന്തരമായുള്ള റോഡുകൾ നിർമാണ പ്രവൃത്തികൾ കാരണം അടച്ചിട്ടതും കൈയ്പ്പള്ളി റോഡിലെ തിരക്കിന് കാരണമാണ്. സ്ലാബ് തകർന്നത് കാരണം ഇതുവഴിയുള്ള രാത്രിയാത്രയാണ് കൂടുതൽ ദുരിതം. ഇടുങ്ങിയ റോഡിലൂടെ കുഴിയിൽ വീഴാതെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നാട്ടുകാർ സ്ഥാപിക്കുന്ന അപകട മുന്നറയിപ്പ് ബോർഡുകൾ സാമൂഹികവിരുദ്ധർ നശിപ്പിക്കുന്നതായും പരാതിയുണ്ട്. ചിത്രം : APLKY1ROAD കായംകുളം കുന്നത്താലുംമൂട്- കൈയ്പ്പള്ളി റോഡിൽ സ്ലാബ് തകർന്നതുകാരണം കടന്നുപോകാൻ പ്രയാസപ്പെടുന്ന വാഹനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
