Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:32 AM IST Updated On
date_range 15 May 2022 5:32 AM ISTഎന്‍റെ കേരളം പ്രദര്‍ശനം: നാട്ടിന്‍പുറത്തിന്‍റെ തനിപ്പതിപ്പൊരുക്കി കൃഷിവകുപ്പ്
text_fieldsbookmark_border
ആലപ്പു-Bഴ: പാടശേഖരവും തോണിയും ചക്രവുമൊക്കെ ആലപ്പുഴക്കാര്‍ക്ക് പുതിയ കാഴ്ചകളല്ലെങ്കിലും എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇവയെല്ലാം ചേര്‍ത്തൊരുക്കിയിരിക്കുന്ന കൃഷിവകുപ്പിന്‍റെ സ്റ്റാളില്‍ സന്ദര്‍ശകത്തിരക്കാണ്. പാളത്തൊപ്പി വെച്ച് സ്റ്റാളിലെ വള്ളത്തിലിരുന്ന് തുഴയെറിഞ്ഞ് ഫോട്ടോയെടുക്കാന്‍ ഊഴം കാത്തുനില്‍ക്കുന്നവര്‍ പതിവുകാഴ്ചയാണിവിടെ. ചക്കയുടെ വലിയ രൂപം, നെൽപാടം, കയറിൽ തീർത്ത കമാനങ്ങൾ, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നമായ ചില്ലു അണ്ണാൻ ഇങ്ങനെ പോകുന്നു ഇവിടുത്തെ ഹൃദ്യമായ കാഴ്ചകള്‍. ഓരോ കുടുംബത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സംയോജിത കൃഷിത്തോട്ടം എങ്ങനെ ഒരുക്കാം എന്നും ഇവിടെ പരിചയപ്പെടുത്തുന്നു. ജൈവഗൃഹം മാതൃകയിലുള്ള പോഷകത്തോട്ടം, മൃഗപരിപാലനം, മത്സ്യകൃഷി, മഴവെള്ള സംഭരണി എന്നിവ സജ്ജമാക്കുന്ന രീതികളും ഇവിടെനിന്ന് മനസ്സിലാക്കാം. apl krishi എന്‍റെ-B കേരളം പ്രദർശന-വിപണന മേളയിൽ കൃഷി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെ വള്ളത്തിലിരുന്ന് ചിത്രമെടുക്കുന്ന കുട്ടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story