Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഏകദിന ശിൽപശാല

ഏകദിന ശിൽപശാല

text_fields
bookmark_border
ആലപ്പുഴ: ജില്ല ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ കല, സാഹിത്യ, സാംസ്കാരിക മേഖലയിലുള്ള യുവജനങ്ങൾക്കും ഗ്രന്ഥശാല പ്രവർത്തകർക്കുമായി ശനിയാഴ്ച വയലാർ രാമവർമ സ്മാരകത്തിൽ നടത്തും. രാവിലെ 9.30ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ് അധ്യക്ഷത വഹിക്കും. കവി വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയാകും. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തും. പുന്നപ്ര ജ്യോതികുമാർ, അലിയാർ എം. മാക്കിയിൽ, രാജീവ് ആലുങ്കൽ, ഡോ. എസ്. അജയകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ അജയ സുരേന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ദീപ്തി അജയകുമാർ അധ്യക്ഷത വഹിക്കും. എല്‍.ഐ.സി ഓഹരി വില്‍പന നിര്‍ത്തിവെക്കണം -കെ.ജി.ഒ.എ ആലപ്പുഴ: എല്‍.ഐ.സിയുടെ ഓഹരി വിറ്റഴിക്കൽ കേന്ദ്ര സർക്കാർ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് കെ.ജി.ഒ.എ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പ്രശാന്ത് ബാബു അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എ.എ. ബഷീര്‍, കോൺഫെഡറഷേന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയീസ് ആൻഡ്​​ വര്‍ക്കേഴ്സ് ജില്ല സെക്രട്ടറി ബി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതവും ജോ. സെക്രട്ടറി എസ്​. രാജലക്ഷ്മി നന്ദിയും പറഞ്ഞു. റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ അജിലാല്‍, ഡോ. പി. അനീഷ് (ഹരിപ്പാട്), പ്രമോദ് കുമാര്‍ (മാവേലിക്കര), കെ.പി. ശ്രീകുമാര്‍ (ചേര്‍ത്തല), ഡോ. വി.എന്‍. ഉമാദേവി (സിവില്‍), മുഹമ്മദ് റഫീഖ് (ടൗണ്‍), വിനു ഗോപാല്‍ (കുട്ടനാട്), ഹരികൃഷ്ണന്‍ (ചെങ്ങന്നൂര്‍), ദേവദത്ത് പി. ദാസ് (അമ്പലപ്പുഴ) എന്നിവര്‍ പങ്കെടുത്തു. യാത്രയയപ്പ് സമ്മേളം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ബാബു (പ്രസി), രമേശ് ഗോപിനാഥ് (സെക്ര), റെനി സെബാസ്റ്റ്യന്‍ (ട്രഷ), ഡോ. ശ്രീകല, കെ.എസ്. രാജേഷ് (വൈസ് പ്രസി), ദേവരാജ് പി. കര്‍ത്ത, എസ്. രാജലക്ഷ്മി (ജോ. സെക്ര), സജിതദാസ് (വനിത കണ്‍) എന്നിവരെ ഭാരവാഹികളായും 13 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. സുധാകരന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.വി. സുധീര്‍, എം.എന്‍. ശരത്ചന്ദ്രലാല്‍ എന്നിവര്‍ സമാപന യോഗത്തിൽ സംസാരിച്ചു. 'നവലിബറല്‍ നയങ്ങളും തൊഴില്‍ മേഖലയും' വിഷയത്തിൽ ശനിയാഴ്ച നടക്കുന്ന സെമിനാറിൽ പി.പി. ചിത്തരഞജന്‍ എം.എല്‍.എ പ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story