Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:34 AM IST Updated On
date_range 14 May 2022 5:34 AM ISTറവന്യൂ ടവറിൽ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്നു
text_fieldsbookmark_border
ഹരിപ്പാട്: റവന്യൂ ടവറിൽ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നത് ദുരിതമാകുന്നു. ദുർഗന്ധംമൂലം ഓഫിസുകളിൽ ജോലിചെയ്യുന്ന ജീവനക്കാരും ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും മൂക്ക് പൊത്തേണ്ട അവസ്ഥയിലാണ്. റവന്യൂ ടവറിന്‍റെ കിഴക്കുഭാഗത്ത് പോസ്റ്റ് ഓഫിസിലേക്ക് പോകുന്ന വഴിയിലാണ് ആഴ്ചകളായി സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നത്. ഈ ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്. കല്ലുകൾ നിരത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴ പെയ്യുമ്പോൾ മലിനജനം പ്രദേശമാകെ പരക്കും. സബ്ട്രഷറിയിലെ ജീവനക്കാരാണ് ഇതുമൂലം കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. ഹൗസിങ് ബോർഡാണ് റവന്യൂ ടവർ നിർമിച്ചതെങ്കിലും റവന്യൂ വകുപ്പിന് കൈമാറാനുള്ള നടപടി വൈകുന്നതിനാൽ പ്രശ്നപരിഹാരത്തിന് ആരുമില്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
