Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുവാദമില്ലാതെ...

അനുവാദമില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകൾ നീക്കി

text_fields
bookmark_border
തുറവൂർ: അനുവാദമില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകൾ വൈദ്യുതി വകുപ്പ്​ നീക്കി. കുത്തിയതോട് ഇലക്ട്രിക് സെക്​ഷൻ പരിധിയിൽ വരുന്ന പൊതുനിരത്തുകളിലെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളാണ് കുത്തിയതോട് ഇലക്ട്രിക്കൽ സെക്​ഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ലതയുടെ നിർദേശപ്രകാരം നീക്കിയത്. തിരക്കേറിയ റോഡിലെ വൈദ്യുതി തൂണുകളിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്നതരത്തിൽ സ്ഥാപിച്ചിരുന്ന ചെറുതും വലുതുമായ നിരവധി പരസ്യബോർഡുകളാണ് നീക്കം ചെയ്തത്. ബോർഡിന്‍റെ അനുവാദമില്ലാതെ പോസ്റ്റുകളിൽ പരസ്യബോർഡുകളും മറ്റ് ചമയങ്ങളും സ്ഥാപിച്ചവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിച്ച് നഷ്ടപരിഹാരം ഈടാക്കുമെന്നും കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു. apl kseb: കുത്തിയതോട് ഇലക്ട്രിക്കൽ സെക്​ഷൻ ജീവനക്കാർ വൈദ്യുതി തൂണുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ നീക്കംചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story