Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശിവപാർവതി യോഗീശ്വര...

ശിവപാർവതി യോഗീശ്വര ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ചടങ്ങുകൾ നടന്നു

text_fields
bookmark_border
അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പള്ളിപ്പാന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന കുടുംബത്തിൽ അത്യപൂർവ . കോമന വേലൻപറമ്പ് കുടുംബത്തിലാണ് ക്ഷേത്രം നിർമിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ജീർണാവസ്ഥയിലായതോടെയാണ് കുടുംബാംഗങ്ങൾ ചേർന്ന് പുതുക്കിപ്പണിതത്. തന്ത്രിമുഖ്യൻ പറവൂർ പത്തിയിൽ പാഴൂർ മന ഹരികൃഷ്ണൻ നമ്പൂതിരി, സനാതന പുരം വെളുത്തേരി മഠം രമേശൻ ശർമ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ പുനഃപ്രതിഷ്ഠ ചടങ്ങ് നടന്നത്​. സാംസ്കാരിക സമ്മേളനം ഡോ. അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. സുകുമാരപ്പണിക്കർ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ക്ഷേത്രം കോയ്മ സ്ഥാനി വി.ജെ. ശ്രീകുമാർ മുഖ്യാതിഥിയായി. പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ചിത്രകാരൻ കലവൂർ വിജയൻ, സുരേഷ് കണ്ടല്ലൂർ, തച്ചുശാസ്ത്രജ്ഞൻ ഹരികൃഷ്ണൻ നമ്പൂതിരി, നിർമാണ കാര്യദർശി ഹരിദാസ്, ചാനൽ ഗായിക ദേവനന്ദ രാജീവ് എന്നിവരെ ഡോ. എൻ. ശ്രീദേവി ആദരിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത, പഞ്ചായത്തംഗം കെ. മനോജ് കുമാർ, എ. അനിൽകുമാർ, സി. ഹരിദാസ് എന്നിവർ സംസാരിച്ചു. ശിവപാർവതി യോഗീശ്വര ക്ഷേത്ര പുനഃപ്രതിഷ്ഠയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഡോ. അമ്പലപ്പുഴ ഗോപകുമാർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story