Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:32 AM IST Updated On
date_range 14 May 2022 5:32 AM ISTകളഞ്ഞുകിട്ടിയ സ്വർണമോതിരം തിരിച്ചുനൽകി
text_fieldsbookmark_border
അരൂർ: വിവാഹ വാർഷിക ദിനത്തിൽ കളഞ്ഞുകിട്ടിയ വിവാഹമോതിരം സുജിത്ത് ബാബു ഉടമക്ക് തിരിച്ചുനൽകി. അരൂർ ഇരട്ടകുളങ്ങര വെളിയിൽ സുജീഷ് ബാബുവിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂർ ക്ഷേത്രത്തിനടുത്തുള്ള കെ.ആർ മെഡിക്കൽ ഷോപ്പിന് മുന്നിൽനിന്ന് സ്വർണമോതിരം കിട്ടിയത്. അന്ന് സുധീഷിന്‍റെ വിവാഹവാർഷിക ദിനമായിരുന്നു. ജയശ്രീ എന്നാണ് മോതിരത്തിൽ എഴുതിയിരുന്നത്. അപ്പോൾ തന്നെ അരൂർ പൊലീസ് സ്റ്റേഷനിൽ മോതിരം ഏൽപിച്ചു. സുധീഷിന്‍റെ ഫേസ്ബുക്കിൽ വിവരം പോസ്റ്റ് ചെയ്തു. അരൂർ പൊലീസ് ഫേസ്ബുക്ക് ഗ്രൂപ്പിലും പോസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച മോതിരത്തിന്റെ ഉടമ അരൂക്കുറ്റി സ്വദേശിനി ജയശ്രീ അരൂർ പൊലീസ് സ്റ്റേഷനിൽ മോതിരം തിരക്കിയെത്തി. ഒന്നേകാൽ പവനുള്ള സ്വർണ മോതിരം ജയശ്രീയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞ പൊലീസ് സുജിത്ത്ബാബുവിനെ വിളിച്ചുവരുത്തി മോതിരം ജയശ്രീയെ തിരികെ ഏൽപിക്കുകയായിരുന്നു. ചിത്രം...സുജീഷ് ബാബു കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമക്ക് തിരിച്ചു നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
