Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭിന്നശേഷിക്കാര്‍...

ഭിന്നശേഷിക്കാര്‍ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകണം- കമീഷണര്‍

text_fields
bookmark_border
ആലപ്പുഴ: ഭിന്നശേഷിക്കാര്‍ തങ്ങളുടെ ക്ഷേമത്തിനായുള്ള നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍. ആലപ്പുഴ ബീച്ചില്‍ എന്റെ കേരളം പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് 'ഭിന്നശേഷിസൗഹൃദ ആലപ്പുഴ; വെല്ലുവിളികളും സാധ്യതകളും' വിഷയത്തില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, കില കണ്‍സള്‍ട്ടന്റ് എം.ജി. കാളിദാസന്‍, ജില്ല പ്രബേഷന്‍ ഓഫിസര്‍ എസ്. ഷാജഹാന്‍, ജില്ല സമൂഹികനീതി ഓഫിസര്‍ എ.ഒ. അബീന്‍, സീനിയര്‍ സൂപ്രണ്ട് എം.എന്‍. ദീപു, ചലച്ചിത്രനടൻ മധു പുന്നപ്ര തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എച്ച് നഴ്സിങ്​ കോളജ് വൈസ് പ്രിൻസിപ്പലിനെ പുറത്താക്കണം -ഫ്രറ്റേണിറ്റി ആലപ്പുഴ: ചേർത്തല എസ്.എച്ച് നഴ്സിങ്​ കോളജിലെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയ കോളജ് വൈസ് പ്രിൻസിപ്പലിന്‍റെ നടപടി പ്രതിഷേധാർഹമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടേറിയറ്റ്. വിദ്യാർഥികൾ നേരിടുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കുകയും വൈസ് പ്രിൻസിപ്പലിനെ പുറത്താക്കുകയും ചെയ്യണം. ജില്ല പ്രസിഡന്റ് സഹൽ വടുതല, ജനറൽ സെക്രട്ടറിമാരായ എ. സഞ്ചിത, ഇജാസ് ഇഖ്ബാൽ, വൈസ് പ്രസിഡന്റ് വിദ്യ വിമൽ, സെക്രട്ടറി സഫറുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story