Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂൾ വിപണി പൊള്ളും;...

സ്കൂൾ വിപണി പൊള്ളും; രക്ഷിതാക്കൾക്ക്​ ആശങ്ക

text_fields
bookmark_border
ചെങ്ങന്നൂർ: രണ്ടുവർഷത്തെ ഇടവേളക്കും സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക്​ ആഹ്ലാദവും രക്ഷിതാക്കൾക്ക്​ ആശങ്കയും. പഴയവസ്ത്രങ്ങൾ പാകമാകാത്തതിനാൽ പുതിയ യൂനിഫോം, ബാഗ്‌, ചെരിപ്പ്‌ തുടങ്ങിയവയുടെ തീവില രക്ഷിതാക്കളുടെ പോക്കറ്റ് പൊള്ളിക്കും. യൂനിഫോം തുണിത്തരങ്ങള്‍ക്ക്‌ ഇത്തവണ മീറ്ററിന്‌ 20 മുതല്‍ 40 രൂപയുടെവരെ വര്‍ധനയുണ്ട്​. സ്വകാര്യ സ്‌കൂളുകളില്‍ യൂണിഫോം തയ്​ച്ചു നല്‍കുന്നതിന്​ വൻ തുകയാണ്​ ഈടാക്കുന്നത്​. ഗതാഗതച്ചെലവ്‌, ഇന്ധനം, രാസവസ്‌തുക്കള്‍ എന്നിവയുടെ വിലവര്‍ധന, പ്രധാന ഉൽപാദകസ്ഥലമായ മുംബൈയിലെ പവര്‍കട്ട്‌ എന്നിവ യൂനിഫോം തുണിയുടെ വില വര്‍ധനക്ക്​ കാരണമായതായി വ്യാപാരികള്‍ പറയുന്നു. കുടയും ഒഴിച്ചുകൂടാൻ പറ്റില്ല. ചെറിയ ക്ലാസുകളില്‍ ബഹുവര്‍ണക്കുടയാണ്‌ ഹിറ്റെങ്കില്‍ മുതിര്‍ന്നവര്‍ ത്രീഫോള്‍ഡും കാലന്‍ കുടയുമൊക്കെയായി വിലസും. 390 മുതല്‍ 500 രൂപവരെയാണ്‌ സാധാരണ കുടകള്‍ക്ക് വില. കാലന്‍കുടക്ക്​ 500 രൂപ മുതല്‍ മുകളിലേക്കും. വര്‍ണക്കുടകള്‍ 200 രൂപ മുതല്‍ ലഭിക്കും. സ്‌കൂള്‍ ബാഗിന്​ 800 മുതൽ 1000 രൂപവരെയാണ്​ വില. 400 രൂപ മുതല്‍ ബാഗുകള്‍ ലഭ്യമാണെങ്കിലും കുട്ടികളുടെ മനസ്സിന് ഇഷ്ടപ്പെടുന്നതിന്​ തീവിലയാണ്‌. വില കൂടിയതോടെ, പഴയ ബാഗുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നവർ ഏറെയാണ്. ചെരിപ്പ്‌, ഷൂസ്‌ എന്നിവക്കും വന്‍തുക നീക്കിവെക്കേണ്ടിവരും. ബാഗിനും ചെരിപ്പിനും 25 ശതമാനം വിലവര്‍ധന ഇത്തവണയുണ്ടായെന്നു വ്യാപാരികള്‍ പറയുന്നു. 50 രൂപ മുതല്‍ മുകളിലേക്ക്‌ പെന്‍സില്‍ ബോക്‌സുകള്‍ ലഭ്യമാണ്‌, ഇത് നൂറും ഇരുനൂറും കടക്കും. വാട്ടര്‍ ബോട്ടില്‍ നല്ലതൊരെണ്ണം വാങ്ങണമെങ്കില്‍ 250 രൂപയാകും. പ്ലാസ്‌റ്റിക്കിനോടുള്ള പ്രിയം കുറയുന്നതിനാല്‍ അലുമിനിയം, സ്‌റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ക്ക്‌ ആവശ്യക്കാർ ഏറെയാണ്​. ചോറ്റുപാത്രത്തിനും തീവിലയാണ്‌. നോട്ട്‌ ബുക്ക്‌, പെന്‍സില്‍, റബര്‍, കട്ടര്‍ എന്നിവക്കും നേരിയവിലകൂടി. സ്വകാര്യ സ്‌കൂളുകളില്‍ ബുക്കും പുസ്‌തകവുമെല്ലാം നേരിട്ട് നല്‍കുകയാണ്‌. 2000 മുതല്‍ 6000 രൂപവരെ ഈ ഇനത്തില്‍ നല്‍കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story