Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളം...

കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മലിനജലം പരന്നൊഴുകുന്നു

text_fields
bookmark_border
കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മലിനജലം പരന്നൊഴുകുന്നു
cancel
കായംകുളം: മലിനജലം പരന്നൊഴുകുന്ന കെ.എസ്.ആർ.ടി ബസ്​സ്റ്റാൻഡിൽ രൂക്ഷ ദുർഗന്ധം. കരിപ്പുഴ തോട്ടിലേക്കുള്ള ഓട അടഞ്ഞതാണ് മലിനജലം കവിഞ്ഞൊഴുകാൻ കാരണം. മത്സ്യ-മാംസ അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നതാണ് വെള്ളം ചീഞ്ഞുനാറാൻ കാരണം. അസഹ്യമായ ദുർഗന്ധത്തിൽ മൂക്കുപൊത്താതെ യാത്രക്കാർക്ക് സ്റ്റാൻഡിൽ നിൽക്കാൻ കഴിയില്ല. ടൗണിൽനിന്നുള്ള മാലിന്യം കരിപ്പുഴ തോട്ടിലേക്ക് ഒഴുകുന്നതിന്റെ ദുരിതം ഓട അടഞ്ഞതോടെയാണ് ജനം കൂടുതലായി മനസ്സിലാക്കി തുടങ്ങിയത്. ദേശീയപാതയോട് ചേർന്നുള്ള ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നത് ഇതുവഴിയുള്ള യാത്രികർക്കും പ്രയാസം സൃഷ്ടിക്കുന്നു. അസഹ്യമായ ദുർഗന്ധത്താൽ ജനം വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് കാലങ്ങളായിട്ടും പരിഹാരത്തിന് നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി. ചിത്രം : ALPKY2KSRTC കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മലിനജലം ഒഴുകിയിറങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story