Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:36 AM IST Updated On
date_range 12 May 2022 5:36 AM ISTസാമൂഹിക വികസനത്തിന്റെ തുടക്കം കാർഷിക പരിഷ്‌കരണ നിയമം -കാനം
text_fieldsbookmark_border
-കെ.ആർ. ഗൗരിയമ്മയെ അനുസ്മരിച്ചു ആലപ്പുഴ: സംസ്ഥാനത്ത് സാമൂഹിക വികസനത്തിന് തുടക്കം കുറിച്ചത് കാർഷിക പരിഷ്കരണ നിയമത്തിലൂടെയായിരുന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുൻ മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആർ. ഗൗരിയമ്മയുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂവുടമ ബന്ധങ്ങളിൽ മാറ്റംവരുത്തിയ വിപ്ലവകരമായ നിയമത്തിന് മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും എതിരായിരുന്നു. എന്നാൽ, നിയമം കേരളത്തിന് ആവശ്യമാണെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. കോൺഗ്രസ് ഭരിച്ച പല സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചെങ്കിലും നിയമം നടപ്പായില്ലെന്നും കാനം കൂട്ടിച്ചേർത്തു. നിയമത്തിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിൽ ഒരാൾ പോലും ഭൂരഹിത, ഭവനരഹിതരായി ഉണ്ടാവരുതെന്ന് ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ബീനാകുമാരി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സന്ദീപ് ചക്രപാണി, എച്ച്. സലാം എം.എൽ.എ, വി.സി. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. APL GAURIYAMMA കെ.ആർ. ഗൗരിയമ്മ അനുസ്മരണ സമ്മേളനം കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story