Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:35 AM IST Updated On
date_range 12 May 2022 5:35 AM ISTതട്ടുകടയില്‍നിന്ന് വാങ്ങിയ കപ്പ ബിരിയാണിയില്‍ വെള്ളിമോതിരം
text_fieldsbookmark_border
ചേര്‍ത്തല: ടൗണിലെ തട്ടുകടയില്‍നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നല്‍കിയ പരാതിയില്‍ തട്ടുകട അടക്കാന്‍ നിർദേശം നല്‍കി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. നഗരത്തിലാണ് ഭക്ഷണം വില്‍പന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടര്‍നടപടി. അന്വേഷണം പൂര്‍ത്തിയാകുംവരെ കട അടച്ചിടാനാണ് നിർദേശം നല്‍കിയതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. ഹോട്ടലുകളില്‍നിന്ന് തുടര്‍ച്ചയായി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
