കിഴക്കനേലയിൽ പൊതുകിണർ മൂടിയതിനെതിരെ നടപടി -പഞ്ചായത്ത് പ്രസിഡന്റ്
text_fieldsചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ കിഴക്കനേല വാർഡിൽ വർഷങ്ങളായി പൊതുജനം ഉപയോഗിച്ചിരുന്ന കിണർ മാലിന്യം നിക്ഷേപിച്ച് മൂടിയതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദീപ. റോഡുവിള ജങ്ഷനിൽ കുടിവെള്ള കിണറിന് സമീപം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
റീന മംഗലത്ത് അധ്യക്ഷതവഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ റെജു ശിവദാസ്, പാരിപ്പള്ളി വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന ഫസൽ, എസ്. വിജയൻ, മെഴ്സി ടീച്ചർ, പി. പ്രതീഷ് കുമാർ, ഉഷാകുമാരി എ.ജി, കവി ഓരനല്ലൂർ ബാബു, ആർ.ഡി. ലാൽ, സുചിത്ര, ആർട്ടിസ്റ്റ് പ്രഭുല്ലകുമാർ, ഡോ. എം.എസ്. നൗഫൽ, സുമേഷ്, ഷൈൻ, വിഷ്ണു എന്നിവർ സംസാരിച്ചു. ജവഹർ ഗ്രന്ഥശാല പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തംഗം റീന മംഗലത്ത്, നാവായിക്കുളം ഗ്രാമപഞ്ചായത്തംഗം റീന ഫസലുദ്ദീൻ എന്നിവർ ഉപവസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.