Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightജി​ല്ല​യി​ൽ ദേ​ശീ​യ​...

ജി​ല്ല​യി​ൽ ദേ​ശീ​യ​ നി​ല​വാ​ര​മു​ള്ള ആ​റ് ജ​ല​പ​രി​ശോ​ധ​ന ലാ​ബു​ക​ൾ തു​ട​ങ്ങി

text_fields
bookmark_border
ജി​ല്ല​യി​ൽ ദേ​ശീ​യ​ നി​ല​വാ​ര​മു​ള്ള ആ​റ് ജ​ല​പ​രി​ശോ​ധ​ന ലാ​ബു​ക​ൾ തു​ട​ങ്ങി
cancel
Listen to this Article

മ​ല​പ്പു​റം: കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗം ജി​ല്ല​യി​ൽ ആ​റ് ജ​ല​പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​ക​ൾ തു​ട​ങ്ങി. മ​ഞ്ചേ​രി തു​റ​ക്ക​ലി​ലെ പി.​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ജി​ല്ല ല​ബോ​റ​ട്ട​റി​യും മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സു​ക​ളി​ലാ​യി ഉ​പ​ജി​ല്ല ല​ബോ​റ​ട്ട​റി​ക​ളു​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ആ​റ് ലാ​ബു​ക​ളി​ലും എ​ൻ.​എ.​ബി.​എ​ൽ (നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ലാ​ബോ​റ​ട്ട​റീ​സ്) അം​ഗീ​കാ​ര​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഐ.​എ​സ്.​ഒ/​ഐ.​ഇ.​സി 17025: 2017 നി​ല​വാ​ര​ത്തി​ലു​ള്ള കു​ടി​വെ​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കും വ്യാ​പാ​ര-​വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ജ​ല​പ​രി​ശോ​ധ​ന​ക​ൾ​ക്കും ഈ ​ലാ​ബു​ക​ളെ സ​മീ​പി​ക്കാം. പ​രി​ശോ​ധ​ന ഫീ​സ് ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കൂ.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടോ ല​ബോ​റ​ട്ട​റി​ക​ളി​ൽ കൂ​ടി​യോ www.kwa.kerala.gov.in ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി ഫീ​സ് അ​ട​ച്ച് പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പി​ളു​ക​ൾ എ​ത്തി​ക്കാം. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഹോം ​പേ​ജി​ൽ കാ​ണു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഭാ​ഗം എ​ടു​ത്ത് വാ​ട്ട​ർ ക്വാ​ളി​റ്റി ടെ​സ്റ്റി​ങ് എ​ന്ന ലി​ങ്ക് വ​ഴി​യാ​ണ് പ​ണം അ​ട​ക്കേ​ണ്ട​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​വി​ധ ഫീ​സ് ഘ​ട​ന​ക​ളി​ൽ ആ​വ​ശ്യ​മു​ള്ള​ത് തെ​ര​ഞ്ഞെ​ടു​ക്കാം. മു​ഴു​വ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 850 രൂ​പ​യും ഗാ​ർ​ഹി​കേ​ത​ര ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 2790 രൂ​പ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്. ഭൗ​തി​ക രാ​സ​പ​രി​ശോ​ധ​ന​ക്ക്​ ര​ണ്ടു ലി​റ്റ​റി​ൽ കു​റ​യാ​ത്ത പു​തി​യ പ്ലാ​സ്റ്റി​ക് ക്യാ​നി​ലോ ബോ​ട്ടി​ലി​ലോ​യാ​ണ്​ സാ​മ്പി​ൾ ന​ൽ​കേ​ണ്ട​ത്. ബാ​ക്റ്റീ​രി​യോ​ള​ജി പ​രി​ശോ​ധ​ന​ക്കു​ള്ള സാ​മ്പി​ൾ നൂ​റു മി​ല്ലി ലി​റ്റ​റി​ൽ കു​റ​യാ​ത്ത സ്റ്റെ​റി​ലൈ​സ്ഡ് ബോ​ട്ട​ലി​ലാ​ണ്​ ന​ൽ​കേ​ണ്ട​ത്.

എ​ല്ലാ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലും രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സാ​മ്പി​ളു​ക​ൾ സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ നേ​രി​ട്ടോ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി​യോ മൂ​ന്നു​മു​ത​ൽ ഏ​ഴു​ദി​വ​സ​ങ്ങ​ൾ​ക്ക​കം ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 0483 2940072, 0483 2738735 ന​മ്പ​റു​ക​ളി​ലോ അ​ടു​ത്തു​ള്ള വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6 water test labs with best quality launched
Next Story