Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTജില്ലയിൽ 74 പേർക്ക് കോവിഡ്
text_fieldsbookmark_border
ഒരാഴ്ചക്ക് ശേഷം കോവിഡ് കേസുകളിൽ വർധന കൊല്ലം: സമ്പർക്കം മൂലം 64 പേർക്കുൾപ്പെടെ ജില്ലയിൽ 74 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്ക് ശേഷമാണ് കോവിഡ് കേസുകളുടെ വർധന. 73 പേർ രോഗമുക്തി നേടി. വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ എട്ടുപേർക്കും രോഗം ബാധിച്ചു. രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്ന് നിയന്ത്രണങ്ങൾ പതിയെ പിൻവലിച്ചുതുടങ്ങിയതോടെ വീണ്ടും രോഗബാധ ഉയരുകയാണ്. ബുധനാഴ്ച അഞ്ച് പേർക്ക് മാത്രമായിരുന്നു രോഗബാധ. പുറത്തുനിന്ന് എത്തിയവർ: വിദേശത്തുനിന്നെത്തിയ കൊറ്റങ്കര കേരളപുരം സ്വദേശി (52), പരവൂർ കൂനയിൽ സ്വദേശി (40), ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ കേരളപുരം ചന്ദനത്തോപ്പ് സ്വദേശി (26), തിരുവനന്തപുരം നാവായിക്കുളം പത്താംവിള സ്വദേശി (19), തൃക്കോവിൽവട്ടം ആലുംമൂട് സ്വദേശി (61), പെരിനാട് നാന്തരിക്കൽ സ്വദേശിനി (22), പെരിനാട് വെള്ളിമൺ സ്വദേശി (37), വിളക്കുടി കാര്യറ സ്വദേശി (35), ശാസ്താംകോട്ട കരുംതോട്ടുവ സ്വദേശി (50), ശൂരനാട് നോർത്ത് പാതിരിക്കൽ സ്വദേശി (29). സമ്പർക്കത്തിലൂടെ രോഗബാധിതരായവർ: ചെന്നിലം സ്വദേശികളായ രണ്ടുപേർ, കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശികളായ രണ്ടുപേർ, കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശികളായ അഞ്ചുപേർ, കുഴത്തൂപ്പുഴ സാംനഗർ സ്വദേശികളായ ആറുപേർ, കൊല്ലം കാവനാട് സൂര്യനഗർ സ്വദേശികളായ രണ്ടുപേർ, പരവൂർ കൂനയിൽ സ്വദേശികളായ രണ്ടുപേർ, കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശികളായ രണ്ടുപേർ, പുനലൂർ കലയനാട് സ്വദേശികളായ മൂന്നുപേർ, താഴമേൽ, അഞ്ചൽ നെടിയറ, ഇടമൺ ആയിരനല്ലൂർ, ഇളമാട് ആയൂർ കുളങ്ങിയിൽ, ഉമ്മന്നൂർ ചപ്രപറക്കോട്, ഉറുകുന്ന്, ഓച്ചിറ മഠത്തിൽ കാരായ്മ, കടയ്ക്കൽ ഈട്ടിമൂട്, കരീപ്ര തൃപ്പിലഴികം, കല്ലുവാതുക്കൽ പാരിപ്പള്ളി പാമ്പുറം, കാവനാട് പള്ളിത്തറ, കൊട്ടിയം തഴുത്തല, കാവനാട് ഇടമനക്കാവ്, കിളിക്കൊല്ലൂർ, മീനത്ത്ചേരി കാവനാട്, വടക്കേവിള ഉദയശ്രീനഗർ, സൂര്യനഗർ മീനത്ത് ചേരി, ചടയമംഗലം കുരിയോട്, ചവറ താന്നിമൂട്, പട്ടത്താനം, തലവൂർ ആവണീശ്വരം, തിരുവനന്തപുരം പുഞ്ചൻവിള, തെമ്മല ഉറുകുന്ന്, നീണ്ടകര അമ്പിളി ജങ്ഷൻ, നീണ്ടകര, പരവൂർ കോങ്ങൽ, പരവൂർ തെക്കുംഭാഗം, പരവൂർ നെടുങ്ങോലം കൂനയിൽ, കല്ലുവാതുക്കൽ, കുളമട ജങ്ഷൻ, പുനലൂർ ഉറുകുന്ന്, കലയനാട് പ്ലാച്ചേരി, ശൂരനാട് വടക്ക് ആനയടി, കുമ്മിൾ ഗോവിന്ദമംഗലം, കൊട്ടാരക്കര കിഴക്കേക്കര, കൊല്ലം മൂതാക്കര, ശൂരനാട് നോർത്ത് ചക്കോണി എന്നിവടങ്ങളിലെ ഓരോരുത്തർക്കുമാണ് രോഗബാധ.
Next Story