Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTകൊല്ലം സിറ്റിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 261 കേസ്
text_fieldsbookmark_border
കൊല്ലം: കോവിഡ് േപ്രാട്ടോകോൾ ലംഘനത്തിന് കൊല്ലം സിറ്റിയിൽ 261 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 275 പേരിൽനിന്ന് പിഴ ഈടാക്കി. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹികഅകലം പാലിക്കാതെയും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 20 കടയുടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. .....must..... വസ്ത്രവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകണം (ചിത്രം) കൊല്ലം: ഓണം സീസൺ പ്രമാണിച്ച് എല്ലാ വസ്ത്രവ്യാപാര സ്ഥാപനങ്ങളും പൂർണമായി തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്നും കോവിഡ് നിയന്ത്രണ നടപടികൾ കൂടുതൽ സുതാര്യമാക്കണമെന്നും കെ.ടി.ജി.ഡി.ഡബ്ല്യു.എ ജില്ല കമ്മിറ്റി മേയർ, കലക്ടർ, പൊലീസ് കമീഷണർ തുടങ്ങിയവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 'അതിജാഗ്രതയോടെ ഉപജീവനം' എന്ന കാമ്പയിൻെറ ഭാഗമായാണ് നിവേദനം നൽകിയത്. ജില്ല പ്രസിഡൻറ് നിസാർ (എം.കെ ഫേബ്രിക്സ്), ജനറൽ സെക്രട്ടറി നിസാമുദ്ദീൻ (പാത്തൂസ്), വൈസ് പ്രസിഡൻറുമാരായ രവീന്ദ്രൻ (ഡ്രീംസ്), ഷാജി (ന്യൂ കേരള), എക്സിക്യൂട്ടിവ് മെംബർ ഇജാസ് (എസ്.പി.എം ആൻഡ് സൺസ്) എന്നിവർ പങ്കെടുത്തു.
Next Story