Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:35 AM IST Updated On
date_range 5 July 2020 1:35 AM ISTലോക്ഡൗൺ ലംഘനം: 24 കടയുടമകൾക്കെതിരെ കേസ്
text_fieldsbookmark_border
കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 24 വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി. കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, ഇരവിപുരം, അഞ്ചാലുംമൂട്, ശക്തികുളങ്ങര, പരവൂർ, ഓച്ചിറ, കിളികൊല്ലൂർ, ചാത്തന്നൂർ, കൊട്ടിയം, പാരിപ്പള്ളി പൊലീസ് സ്റ്റേഷൻപരിധികളിലെ കടകൾക്കെതിരെയാണ് നടപടിയെടുത്തത്. കോവിഡ് േപ്രാട്ടോകോൾ ലംഘനത്തിന് 203 പേർക്കെതിരെ 152 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ചതിന് 464 പേർക്കെതിെരയും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിക്കുകയും നിബന്ധനകൾ ലംഘിച്ചതിന് 64 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു ചവറ: വിൽപനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ ചവറ പൊലീസ് പിടിച്ചെടുത്തു. ചവറ, ഇടപ്പള്ളിക്കോട്ട കെ.എസ്.ഇ.ബി ഓഫിസിന് സമീപമുള്ള കെട്ടിടത്തിന് പിറകിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 16,000 രൂപ വിലമതിക്കുന്ന 390 കവർ പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവ ഇടപ്പള്ളിക്കോട്ട മണ്ണൂർ വടക്കതിൽ ജലാലുദ്ദീൻ എന്നയാൾ വിൽപനക്കായി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നതാണെന്ന് ബോധ്യപ്പെട്ടു. മുമ്പും നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചതിനും വിൽപന നടത്തിയതിലേക്കും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാമുദ്ദീൻ, സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ടി.എ. നജീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story