Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 2:18 AM IST Updated On
date_range 5 July 2020 2:18 AM ISTവലിയമലയില്‍ ഭൂമി വിട്ടുനലികിയവര്‍ക്ക് 1.36 കോടി രൂപാ അനുവദിച്ചു
text_fieldsbookmark_border
നെടുമങ്ങാട് -കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിൻെറ കാലത്ത് നെടുമങ്ങാട് മണ്ഡലത്തില്‍ കരിപ്പൂര്‍ പ്രദേശത്തെ 28 കുടുംബങ്ങളുടെ വീടുകളും സ്ഥലവും വലിയമല ഐ.എസ്.ആര്‍.ഒ.യുടെ വികസനത്തിനായി റവന്യു വകുപ്പ് ഏറ്റെടുത്തു. . സ്ഥലം വിട്ടു നല്‍കിയ കുടുംബങ്ങളും സി ദിവാകരൻ എം എൽ യും, മുന്‍സിപ്പല്‍ ചെയര്‍മാന്‍ചെറ്റച്ചൽ സഹദേവൻ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനകളുടെ ഫലമായി സ്ഥലം വിട്ടു നല്‍കിയ കുടുംബങ്ങള്‍ക്ക് 1 കോടി മുപ്പത് ലക്ഷം രൂപാ അനുവദിക്കുകയും ഒരു കുടുംബത്തില്‍ ഒരാളിന് ഐ.എസ്.ആര്‍.ഒ.യില്‍ വരുന്ന ഒഴിവുകളിലും നിയമനം നടത്താനുമുള്ള ഉത്തരവ് റവന്യു കമ്മിഷണര്‍ പുറപ്പെടുവിച്ചതായി സി ദിവാകരൻ എം.എൽ.എ അറിയിച്ചു. അഭിമന്യു മ രക്തസാക്ഷി ദിനാചരണം നെടുമങ്ങാട്: അഭിമന്യു മഹാരാജാസ് രക്തസാക്ഷി ദിനത്തിൽ എസ്എഫ്ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് റൂം സഞ്ജീകരിച്ചു. പനവൂർ പഞ്ചായത്തിലെ അജയപുരത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എ ആർ റിയാസ് ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ചാണ് ക്ലാസ് റൂം സജ്ജമാക്കിയത്. പ്രദേശത്തെ ഇരുപതിലധികം വിദ്യാർത്ഥികൾക്കാണ് സൗകര്യം പ്രയോജനപ്പെടുന്നത്. ജി എസ് വിഷ്ണു, അബ്നാഷ് അസീസ്, അരുൺ രാജീവ്, എ എസ് ഹരി, ബിപിൻ, ജാബിർഖാൻ, എസ് മിനി, ജസീർ, ജിഷ്ണു എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story