Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTഉൗർജ സംരക്ഷണദിനം ആചരിച്ചു
text_fieldsbookmark_border
കൊല്ലം: ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനൊപ്പം പൊതുമേഖല കൽക്കരി പാടങ്ങളും സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ല സംയുക്ത ട്രേഡ് യൂനിയൻ സമിതി ആവശ്യപ്പെട്ടു. ഇതിൻെറ ഭാഗമായി ആഗസ്റ്റ് 18ന് ഊർജസംരക്ഷണദിനമായി ആചരിച്ചതായി സംയുക്ത ട്രേഡ് യൂനിയൻ സമിതി ജില്ല കൺവീനർ അഡ്വ. ടി.സി. വിജയൻ അറിയിച്ചു. എസ്. ജയമോഹൻ, എ.എം. ഇക്ബാൽ (സി.െഎ.ടി.യു), എൻ.ജയപ്രകാശ് (െഎ.എൻ.ടി.യു.സി), ടി.സി വിജയൻ, ടി.കെ. സുൽഫി (യു.ടി.യു.സി), ഡി. ബാബു (എ.െഎ.ടി.യു.സി), എസ്. രാധകൃഷ്ണൻ (എ.െഎ.യു.ടി.യു.സി), കുരീപ്പുഴ ഷാനവാസ് (കെ.ടി.യു.സി-എം), കുരീപ്പുഴ അജിത് (ടി.യു.സി.സി), ചക്കാലയിൽ നാസർ (എസ്.ടി.യു), സുരേഷ്ശർമ (ടി.യു.സി.െഎ), കണ്ണനല്ലൂർ ബെൻസിലി (എച്ച്.എം.എസ്) എന്നിവർ സമരത്തിൽ പങ്കെടുത്തതായി കൺവീനർ അറിയിച്ചു. അറബിക് അക്കാദമിയിൽ െറഗുലർ ഓൺലൈൻ ക്ലാസുകൾ കൊല്ലം: കൊല്ലം മുസ്ലിം അസോസിയേഷൻ നടത്തുന്ന എം.എ.കെ അറബിക് അക്കാദമിയിൽ എല്ലാ കോഴ്സുകൾക്കും െറഗുലർ ഓൺലൈൻ ക്ലാസുകൾ നടത്താൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. ഡയറക്ടർ എം. എ. സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.എം. മുഹമ്മദ് ബഷീർ, വി.എ. നദീർ, എ. അബ്ദുൽ റഹ്മാൻ, നാസറുദ്ദീൻ മന്നാനി, ജസീന ടീച്ചർ എന്നിവർ പങ്കെടുത്തു. അഫ്ദലുൽ -ഉലമ പ്രിലിമിനറി, ബി.എ അറബിക് എന്നീ കോഴ്സുകളിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവർ കരിക്കോട്ടുള്ള മുസ്ലിം അസോസിയേഷൻ ഓഫിസുമായി (0474 2719488, 9961022313) ബന്ധപ്പെടണമെന്ന് അക്കാദമി ഡയറക്ടർ അറിയിച്ചു.
Next Story