Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 5:28 AM IST Updated On
date_range 18 Aug 2020 5:28 AM ISTനിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാക്കണം- മന്ത്രി
text_fieldsbookmark_border
*ഓണത്തിരക്ക് പരിഗണിച്ച് രാത്രി ഒമ്പതുവരെ കടകളുടെ പ്രവർത്തനസമയം പരിഗണിക്കും കൊല്ലം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം സ്തംഭിക്കുന്നത് ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാവണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാസ്‌ക് ധരിക്കാത്തതും നിയന്ത്രണങ്ങള്‍ പാലിക്കാത്തതും കര്‍ശന നടപടിക്ക് വിധേയമാവണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച ഉന്നതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിരക്ക് കൂടി പരിഗണിച്ച് കടകള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കുന്നത് പരിഗണിക്കാം. എന്നാല്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ സന്ദര്‍ശകര്‍ കടകളില്‍ പാടില്ല. കടകളിലെ സ്ഥലം അനുസരിച്ച് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കെണ്ടയ്ന്‍മൻെറ് മേഖലകളില്‍ ചില കടകള്‍ തുറക്കാന്‍ സാധിക്കണം. പൊലീസ് ഇക്കാര്യം പരിശോധിച്ച് ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഐ.എം.എയുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്വകാര്യ ഡോക്ടര്‍മാരെയും സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആവശ്യമായ നഴ്‌സുമാരെയും കോവിഡ് ചികിത്സക്കായി അടിയന്തരമായി നിയമിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചതിൻെറ ഫലമാണ് രോഗവ്യാപനം അതിരുവിടാതിരുന്നതെന്നും തുടര്‍ന്നും ആവശ്യമുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ജില്ല കലക്ടര്‍ ബി. അബ്്ദുല്‍ നാസര്‍ അറിയിച്ചു. കടവൂര്‍, മതിലില്‍, അഞ്ചാലുംമൂട് ഭാഗങ്ങളില്‍ പൊലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു. ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുത്തു. -----------------------------------

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story