Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTബാലികയുടെ ജീവൻ രക്ഷിച്ചവർക്ക് ആദരം
text_fieldsbookmark_border
(ചിത്രം) ചവറ: വൈദ്യുതാഘാതമേറ്റ് പിടഞ്ഞ ആറ് വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച എ.എസ്.ഐ അസീമിനെയും ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ അമീർ അഹമ്മദിനെയും സ്വാതന്ത്ര്യദിനത്തിൽ ആദരിച്ചു. ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റിൻെറ നേതൃത്വത്തിലാണ് ആദരിച്ചത്. പ്രിൻസിപ്പൽ ജെ. ഷൈല ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് ജ്യോതികുമാർ, ടൈറ്റാനിയം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. നീതു ജലീൽ, സീനിയർ അസി. ശശി ചവറ, എസ്.ഐ ഷെഫീക്ക്, വർഗീസ് കൊച്ചുപറമ്പിൽ, ഷിബു, കുരീപ്പുഴ ഫ്രാൻസിസ്, ജാക്വിലിൻ, എൻ.സി.സി ഓഫിസർ ജ്യോത്സ്ന എന്നിവർ സംസാരിച്ചു. ഗാന്ധിയൻ കലക്ടീവ് ഇന്ത്യ പ്രതിഷേധദിനം ആചരിച്ചു കൊല്ലം: കേന്ദ്ര സർക്കാറിൻെറ ഇ.ഐ.എ കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയൻ കലക്ടീവ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. ദേശീയതല ഉദ്ഘാടനം കരട് വിജ്ഞാപനത്തിൻെറ പകർപ്പ് കത്തിച്ച് കൂടങ്കുളം സമര നായകൻ ഡോ. എസ്.പി ഉദയകുമാർ നിർവഹിച്ചു. ജില്ല കോകോഡിനേറ്റർ യോഹന്നാൻ ആൻറണി, സുമിൻജിത്ത് മിഷ, എ.ജെ. ഡിക്രൂസ്, മണ്ണൂർഷാജി, മേച്ചേഴത്ത് ഗിരീഷ് കുമാർ, വസന്തകുമാർ കല്ലുംപുറം എന്നിവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനം ആഘോഷിച്ചു കൊല്ലം: കണ്ടച്ചിറ മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജമാഅത്ത് സെക്രട്ടറി എസ്. നിസാറുദീൻ പതാക ഉയർത്തി. ചീഫ് ഇമാം എസ്. അയൂബ്ഖാൻ മഹ്‌ളരി സന്ദേശം നൽകി. പ്രസിഡൻറ് മുഹമ്മദ് ഷാഫി അൽ കൗസരി, അബ്ദുൽ റഷീദ് അയിരൂർ സലീം എന്നിവർ സംസാരിച്ചു. ഹൈദരലി, ഹർഷിൻ, യാസിർ എന്നിവർ ദേശീയഗാനം ആലപിച്ചു.
Next Story