Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTതീരത്തടിഞ്ഞ ഡോൾഫിെൻറ ആമാശയം നിറയെ വലക്കണ്ണികൾ
text_fieldsbookmark_border
തീരത്തടിഞ്ഞ ഡോൾഫിൻെറ ആമാശയം നിറയെ വലക്കണ്ണികൾ (ചിത്രം) ചവറ: കടൽതീരത്ത് ചത്തടിഞ്ഞ ഡോൾഫിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ആമാശയം നിറയെ മത്സ്യബന്ധന വലയുടെ ഭാഗങ്ങൾ കണ്ടെത്തി. കഴിഞ്ഞദിവസം നീണ്ടകര പരിമണത്ത് കടൽ ഭിത്തിയോട് ചേർന്നാണ് ഡോൾഫിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നീണ്ടകര പഞ്ചായത്ത് പ്രസിഡൻറ് സേതുലക്ഷ്മിയെ വിവരമറിയിച്ചു. നീണ്ടകര കോസ്റ്റൽ പൊലീസ് കോന്നി വനം വന്യജീവി സംരക്ഷണ വിഭാഗവുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് വനം വകുപ്പ് അഡീഷനൽ റേഞ്ചർ സനോജ്, സീനിയർ വെറ്ററിനറി സർജൻ സാബു സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. അമാശയത്തിൽ മത്സ്യബന്ധനവല അടിഞ്ഞതിനാൽ ഡോൾഫിന് ഭക്ഷണം കഴിക്കാൻ കഴിയാതെ ജീവൻ നഷ്ടമായതാകാമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോ. സാബു സേവ്യർ പറഞ്ഞു. മത്സ്യബന്ധനത്തിനിടയിൽ കടലിൽ ഉപേക്ഷിച്ച വലയാണ് ഇര തേടുന്നതിനിടയിൽ ഡോൾഫിൻെറ ആമാശയത്തിൽ കുരുങ്ങിയതെന്ന് സംശയിക്കുന്നു. 10 വയസ്സ് പ്രായം വരുന്ന ബോട്ടിൽനോസ് ഇനത്തിൽപെട്ടതും മൂന്ന് മീറ്റർ 10 സെ.മീ നീളം വരുന്നതുമായ ഡോൾഫിനാണിെതന്നും അധികൃതർ പറഞ്ഞു. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ എസ്. ഷരീഫ്, മത്സ്യഫെഡ് ബോർഡ് അംഗം ടി. മനോഹരൻ, സബ് ഇൻസ്പെക്ടർ എം.സി. പ്രശാന്തൻ, കോസ്റ്റൽ പൊലീസ് പി.ആർ.ഒ. ഡി. ശ്രീകുമാർ, സെക്ഷൻ ഓഫിസർ നിശാന്ത്, വിനോദ് ബി.എഫ്.ഒ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ഡോൾഫിനെ പഞ്ചായത്തിൻെറ സഹായത്തോടെ മറവ് ചെയ്തു.
Next Story