Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകുളത്തൂപ്പുഴയില്‍...

കുളത്തൂപ്പുഴയില്‍ അവിശ്വാസത്തിലൂടെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുത്തു

text_fields
bookmark_border
കുളത്തൂപ്പുഴ: ഇടതുമുന്നണി ഭരണത്തിലിരിക്കുന്ന കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ വികസനസമിതി അധ്യക്ഷ സ്ഥാനം അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അംഗങ്ങള്‍ വിട്ടുനിന്നതോടെ എതിരില്ലാതെ കോണ്‍ഗ്രസ് പ്രതിനിധിയും മൈലമൂട് വാര്‍ഡംഗവുമായ ലാലി തോമസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഡാലി വാര്‍ഡംഗം സി.പി.എമ്മിലെ അമ്പിളി അശോകനെ കഴിഞ്ഞ മാസം അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇരുപതംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ച്​ വിജയിച്ചവരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം തുടരുന്നത്. സ്ഥിരം സമിതിയിലെ അംഗങ്ങളിലൊരാള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനു ലഭ്യമായത്. സ്ഥാന നഷ്​ടം നിലവിലെ ഭരണത്തിന് പ്രതിസന്ധിയൊന്നും സൃഷ്​ടിക്കില്ല. കാഷ് അവാർഡ് നൽകും കടയ്ക്കൽ: ചിതറ ഗവ.എച്ച്.എസ്.എസ്, പരുത്തി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ചിതറ സർവിസ് സഹകരണ ബാങ്ക് കാഷ് അവാർഡ് നൽകും. ചിതറ ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരും മറ്റ് വിദ്യാലങ്ങളിൽനിന്ന് എ പ്ലസ് നേടിയവർക്കും സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസുകാർക്കും അപേക്ഷിക്കാം. 20 നകം ബാങ്കിൽ നൽകണം. തെരഞ്ഞെടുപ്പ് പ്രഹസനം പുനലൂർ: നഗരസഭയിൽ ബുധനാഴ്ച നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് പുനലൂർ പട്ടണവാസികളെ അവഹേളിക്കുന്നതാ​െണന്ന് യു.ഡി.എഫ് ആരോപിച്ചു. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്വന്തം പാർട്ടിക്കാരെ മുഴുവൻ തൃപ്തിപ്പെടുത്താനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഹസനമായതിനാലാണ് ബഹിഷ്കരിച്ചതെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി നേതാവ്​ നെൽസൺ സെബാസ്​റ്റ്യൻ പറഞ്ഞു.
Show Full Article
Next Story