Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTമുകുന്ദപുരം പാലം നാടിന് സമർപ്പിച്ചു
text_fieldsbookmark_border
(ചിത്രം) ചവറ: തേവലക്കര, ചവറ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുകുന്ദപുരം പാലം നാടിന് സമർപ്പിച്ചു. പാലത്തിൻെറ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. ചവറയിൽനിന്ന് ശാസ്താംകോട്ട, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് ബസ് സർവിസ് കടന്നുപോകുന്ന പാലത്തിന് വീതി കുറവായതി നാൽ ഇരുദിശകളിൽനിന്നും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു. അന്തരിച്ച എൻ. വിജയൻപിള്ള എം.എൽ.എയുടെ ശ്രമഫലമായിട്ടാണ് ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചത്. നിലവിലുണ്ടായിരുന്ന ജീര്‍ണാവസ്ഥയിലായ പാലം പൊളിച്ചാണ് പുതിയ പാലം നിര്‍മിച്ചത്. പുതിയതായി നിര്‍മിച്ച പാലത്തിന് 7.50 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും 12 മീറ്റർ നീളവും ഒരുവശത്തായി 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയുമുണ്ട്. പാലത്തോട് ചേര്‍ന്നുവരുന്ന തോടിൻെറ വശങ്ങള്‍ക്ക് സംരക്ഷണഭിത്തിയും പാലത്തിന് പാര്‍ശ്വഭിത്തിയും നിര്‍മിച്ചു. ഒന്നരക്കോടി രൂപ മുടക്കിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്. വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദുകൃഷ്ണകുമാർ, ചവറ-തേവലക്കര പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. ലളിത, ഐ. ഷിഹാബ്, സി.പി.എം ഏരിയ സെക്രട്ടറി ടി. മനോഹരൻ, ജനപ്രതിനിധികളായ മുതാസ്, കെ.എ. നിയാസ്, സക്കീർ ഹുസൈൻ, കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.എം.എം.എല്ലിൽ നെൽകൃഷിവിളവെടുപ്പ് (ചിത്രം) ചവറ: സുഭിക്ഷകേരളം പദ്ധതിയോടനുബന്ധിച്ച് കെ.എം.എം.എല്‍ നടത്തിയ നെൽകൃഷി വിളവെടുപ്പ് നടത്തി. കാര്‍ഷിക സര്‍വകലാശാലയുടെ ഓണാട്ടുകര റീജനല്‍ അഗ്രികള്‍ചര്‍ റിസര്‍ച് സ്റ്റേഷനില്‍നിന്ന് വികസിപ്പിച്ചെടുത്ത ഓണം ഇനം നെൽവിത്താണ് വിതച്ചത്. കാടുമൂടിക്കിടന്ന കെ.എം.എം.എൽ െഗസ്റ്റ് ഹൗസ് പരിസരം വൃത്തിയാക്കി കൃഷിക്കനുയോജ്യമാക്കി മാറ്റുകയായിരുന്നു. വിളയിച്ചെടുത്ത നെല്ല് കെ.എം.എം.എൽ ഭക്ഷണശാലയിലേക്ക് നല്‍കുകയും ബാക്കി തളിര്‍ എന്ന പേരില്‍ കെ.എം.എം.എല്‍ ബ്രാൻഡില്‍ അരിയാക്കുകയുമാണ് ലക്ഷ്യമിടുന്നത്. വിളവെടുപ്പ് ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ വി. അജയ കൃഷ്ണന്‍, യൂനിറ്റ് തലവന്‍ ജി. സുരേഷ് ബാബു, അഗ്രികള്‍ചറല്‍ നോഡല്‍ ഓഫിസര്‍ എ.എം. സിയാദ്, എം.എസ് യൂനിറ്റ് മേധാവി ടി. കാര്‍ത്തികേയന്‍, വിജിലന്‍സ് സെക്യൂരിറ്റി സൂപ്രണ്ട് ബി. പ്രസന്നന്‍, കൃഷി അസി.ഡയറക്ടര്‍ വി.ആര്‍. ബിനേഷ് തുടങ്ങിയവർ പങ്കെടുത്തു. അംഗൻവാടി കെട്ടിടം ഉദ്ഘാടനം (ചിത്രം) ചവറ: പന്മനയിൽ ഹൈടെക് അംഗൻവാടിയുൾപ്പെടെ മൂന്ന് അംഗൻവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. പന്മന മനയിൽ 79 നമ്പർ അംഗൻവാടി, ചാമ്പക്കടവ് 73, പനയന്നാർ കാവ് 101 നമ്പർ എന്നീ അംഗൻവാടി കെട്ടിടങ്ങളാണ് തുറന്നത്. പന്മന മനയിൽ 79 നമ്പർ അംഗൻവാടി പൊതുജന പങ്കാളിത്തത്തോടെ ഹൈടെക്കായി. പന്മന പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപയുടെ കെട്ടിടം നിർമിച്ചു. ഹൈടെക് അംഗൻവാടി കെട്ടിടം ശീതീകരിക്കാനുള്ള സംവിധാനം, കമ്പ്യൂട്ടര്‍ സിസ്റ്റം, പ്രൊജക്ടര്‍ സ്‌ക്രീന്‍, എഫ്.എം റേഡിയോ, ഫ്രിഡ്ജ്, ലൈബ്രറി ഷെല്‍ഫ്, പുസ്തകങ്ങള്‍, മേശ തുടങ്ങിയവ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ചു. ഹൈടെക് അംഗൻവാടി കെട്ടിടത്തിൻെറ ഉദ്ഘാടനം കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അഹമ്മദ് മൻസൂർ, സജിത് രഞ്ച്, കെ.എ നിയാസ്, ജെ. അനിൽ, സൂപ്പർവൈസർ ശ്രീരാജി, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ് എന്നിവർ പങ്കെടുത്തു. ചാമ്പക്കടവ് 73 നമ്പർ അംഗൻവാടി കെട്ടിടത്തിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി നിർവഹിച്ചു. വൈസ് പ്രസിഡൻറ് അനിൽ പുത്തേഴം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കറുകത്തല ഇസ്മയിൽ ടെലിവിഷൻ വാങ്ങിനൽകി. പനയന്നാർകാവ് 101 നമ്പർ അംഗൻവാടി കെട്ടിടത്തിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി നിർവഹിച്ചു. വൈസ് പ്രസിഡൻറ് അനിൽ പുത്തേഴം അധ്യക്ഷത വഹിച്ചു. അംഗൻവാടിക്ക് വസ്തു നൽകിയ ഒറ്റത്തെങ്ങിൽ കുടുംബത്തെ ചടങ്ങിൽ അനുമോദിച്ചു.
Next Story