Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോയമ്പത്തൂരിൽ അണ്ണാ...

കോയമ്പത്തൂരിൽ അണ്ണാ ഡി.എം.കെ എം.എൽ.എക്ക്​ കോവിഡ്

text_fields
bookmark_border
* രോഗം ബാധിച്ച എം.എൽ.എമാരു​െട എണ്ണം പത്തായി ​കോയമ്പത്തൂർ: അണ്ണാ ഡി.എം.കെ എം.എൽ.എ അമ്മൻ അർജുനന് കോവിഡ്​ സ്​ഥിരീകരിച്ചു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തി​ൻെറ കുടുംബാംഗങ്ങൾ ഇൗയിടെ മധുരയിൽ ഒരു ചടങ്ങിൽ പ​െങ്കടുത്തിരുന്നു. പിന്നീട്​ കുടുംബാംഗങ്ങളിൽ ചിലർക്ക്​ രോഗം ബാധിച്ചതിനാൽ​ എം.എൽ.എ സ്വയം ക്വാറൻറീനിലായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച എം.എൽ.എമാരുടെ എണ്ണം പത്തായി. ഡി.എം.കെയിലെ ജെ. അൻപഴകൻ (ചേപ്പാക്കം), ആർ.ടി. അരസു (സെയ്യൂർ), വസന്തം കാർത്തികേയൻ (ഋഷിവന്ത്യം), മസ്​താൻ (സെഞ്ചി), തങ്കപാണ്ഡ്യൻ (രാജപാളയം), അണ്ണാ ഡി.എം.കെയിലെ മന്ത്രി കെ.​പി. അൻപഴകൻ (പാലക്കോട്​), സദൻ പ്രഭാകർ (പരമകുടി), കുമരഗുരു (ഉളുന്തൂർപേട്ട), പളനി (ശ്രീപെരുമ്പത്തൂർ) എന്നിവരാണ്​ രോഗം ബാധിച്ച മറ്റുള്ളവർ. ഇതിൽ ജെ. അൻപഴകൻ ചികിത്സക്കിടെ മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story