Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightബന്ധുക്കള്‍...

ബന്ധുക്കള്‍ സ്വീകരിച്ചില്ല; വയോധികനെ പൊലീസ് ഇടപെട്ട് ക്വാറൻറീനിലാക്കി

text_fields
bookmark_border
നേമം: രാജസ്ഥാനില്‍നിന്ന്​ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിയ 73കാരനെ ബന്ധുക്കള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് ക്വാറൻറീനില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനില്‍ മകനോടൊപ്പം കഴിഞ്ഞിരുന്ന മലയം സ്വദേശിയായ വയോധികനെയാണ് ബന്ധുക്കള്‍ സംശയത്തി​ൻെറ പേരില്‍ സ്വീകരിക്കാതായത്. ഞായറാഴ്ച നാട്ടിൽ​ കറങ്ങിനടക്കുകയായിരുന്ന ഇദ്ദേഹത്തെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സര്‍ക്കാര്‍ ക്വാറൻറീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളത്തിറങ്ങിയശേഷം ബസിലാണ് നാട്ടിലെത്തിയത്. പഞ്ചായത്തംഗം എല്‍സ അറിയിച്ചത്​ പ്രകാരം മലയിന്‍കീഴ് എസ്.ഐ ആര്‍. രാജേഷ്, ജനമൈത്രി പൊലീസി​ൻെറ ചുമതലയുള്ള ഹരീഷ് എന്നിവര്‍ സ്ഥലത്തെത്തി ആംബുലന്‍സ് വരുത്തുകയായിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പധികൃതരെ ബന്ധപ്പെട്ടെങ്കിലും ഞായറാഴ്ചയായതിനാല്‍ എത്തില്ലെന്നറിയിച്ചു. തുടര്‍ന്ന് കാട്ടാക്കട ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപാലകൃഷ്ണനെ വിവരമറിയിച്ച ശേഷമാണ് ക്വാറൻറീനില്‍ പ്രവേശിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story