Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഅവസ്​ഥ ഇതാണെങ്കിൽ വലിയ...

അവസ്​ഥ ഇതാണെങ്കിൽ വലിയ ദുരന്തം കാത്തിരിക്കുന്നു ^സനൽകുമാർ ശശിധരൻ

text_fields
bookmark_border
അവസ്​ഥ ഇതാണെങ്കിൽ വലിയ ദുരന്തം കാത്തിരിക്കുന്നു -സനൽകുമാർ ശശിധരൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനുഭവമാണ് അദ്ദേഹം ഫേസ്​ ബുക്കിൽ കുറിച്ചത് തിരുവനന്തപുരം: ഇതാണ് അവസ്ഥയെങ്കിൽ വലിയ ദുരന്തം നമ്മളെ കാത്തിരിക്കുന്നെന്ന് സിനിമ സംവിധായകൻ സനൽകുമാർ ശശിധരൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനുഭവമാണ് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ നല്ല മതിപ്പാണ്. പക്ഷേ, യാഥാർഥ്യം അങ്ങനെയല്ലെന്ന് തനിക്കിന്നലെ മനസ്സിലായെന്നും അദ്ദേഹം കുറിച്ചു. 'അഞ്ചു ദിവസമായി കടുത്ത പനിയും ശരീര വേദനയും. ദിശയിൽ വിളിച്ചറിയിക്കാമെന്ന് കരുതി വിളിച്ചു. ട്രാവൽ ഹിസ്​റ്ററിയുണ്ടോയെന്ന് അവർ ചോദിച്ചു. ഇടക്കൊരു ദിവസം ഓട്ടോറിക്ഷയിൽ യാത്രചെയ്യേണ്ടിവന്നെന്ന്​ പറഞ്ഞു. അതി​ൻെറ പേരിൽ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാൽ കുഴപ്പമില്ല. തുടർന്ന്, ജനറൽ ആശുപത്രിയിലെ കോവിഡ് ഒ.പിയിൽ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാർപോളിൻ വലിച്ചുകെട്ടിയതിനു താഴെ മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകീട്ട് ഏഴുമണിക്ക് പോയ ഞാൻ 10 വരെ കാത്തിരുന്നു. പത്തേകാൽ ആയപ്പോൾ ത​ൻെറ ഊഴം എപ്പോഴായിരിക്കുമെന്ന് ചോദിച്ചു. കടലാസുകെട്ടി​ൻെറ ഒരു കുന്ന് തുരന്ന് പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടർ നിസ്സഹായതയോടെ പറഞ്ഞു. ഏഴു മണിക്ക് വന്നിട്ടാണോ ചേട്ടാ? അപ്പോൾ അടുത്തിരിക്കുന്ന ഒരാൾ പറഞ്ഞു. ഞാൻ രണ്ടു മണിക്ക് വന്നതാണ്. പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല'.
Show Full Article
Next Story