Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:57 PM GMT Updated On
date_range 5 July 2020 7:57 PM GMTതിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ഡൗൺ
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതോടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ സർക്കാർ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്ലിഫ്ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ തിങ്കളാഴ്ച രാവിലെ ആറുമുതൽ പ്രാബല്യത്തിൽവരും.നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കും. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. നഗരത്തിലേക്ക് കടക്കാനും ഇറങ്ങാനും ഒരുവഴി മാത്രമേ ഉണ്ടാകൂ. സെക്രേട്ടറിയറ്റ് അടക്കം എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും അടയ്ക്കും. പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. എല്ലാ ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കും. അവശ്യസാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും.പൊതുജനം വീട്ടിൽ തന്നെ കഴിയണമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു. മെഡിക്കൽ സ്റ്റോറിൽ പോകാനടക്കം സത്യവാങ്മൂലമുണ്ടെങ്കിലേ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു.ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം - 112 തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം -0471 2335410, 2336410, 2337410 സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം -0471 2722500, 9497900999 പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം -9497900121, 9497900112
Next Story