Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:52 PM GMT Updated On
date_range 5 July 2020 7:52 PM GMTവർക്കല ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് രണ്ട് തടവുപുള്ളികൾ ചാടി രക്ഷപ്പെട്ടു
text_fieldsbookmark_border
വർക്കല: ജില്ലയിലെ തടവുപുള്ളികളുടെ ക്വാറൻറീൻ സൻെററായ വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ നിന്നും രണ്ടുപേർ ചാടി രക്ഷപ്പെട്ടു. പള്ളിച്ചൽ പൊലീസ് അറസ്റ്റ് ചെയ്ത പള്ളിച്ചൽ കുളങ്ങരക്കോണം മേലെ പുത്തൻ വീട്ടിൽ അനീഷ് (29), പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് ചാടിയത്. ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് ഇവർ ക്വാറൻറീൻ സൻെററിൽ നിന്ന് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ പാർപ്പിച്ചിരുന്ന മുറിയിലെ കമ്പികളില്ലാത്ത വൻെറിലേറ്ററിലെ ഗ്ലാസ് ഇളക്കിമാറ്റിയശേഷം അതുവഴിയാണ് പുറത്തു ചാടിയത്. മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന സൻെററിൻെറ സുരക്ഷാ ചുമതല ജയിൽ വകുപ്പിനാണ്. പുറത്ത് കാവൽ സുരക്ഷ മാത്രമാണ് പൊലീസിനുള്ളത്. കെട്ടിടത്തിൻെറ മതിൽ ചാടി അകത്തുമുറി റെയിൽവേ സ്റ്റേഷൻ കടന്ന് പണയിൽകടവ് പാലം വഴിയാകും ഇവർ കടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനിടയിൽ കടയ്ക്കാവൂർ പൊലീസ് സ്േറ്റഷൻ പരിധിയിലെ ഒരു അഭിഭാഷകൻെറ വീട്ടിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിലാണ് പ്രതികൾ പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനിടെ വക്കം ഭാഗത്തു െവച്ച് നൈറ്റ് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘത്തിൻെറ മുന്നിലകപ്പെട്ടു. പൊലീസിനെ കണ്ടതും സ്കൂട്ടറിന് പിറകിലിരുന്ന പ്രതി ചാടിയിറങ്ങി ഓടി രക്ഷപ്പെട്ടു. മറ്റേയാൾ സ്കൂട്ടർ തിരിച്ച് ഒാടിച്ച് പോയി. തുടർന്നിയാൾ പണയിൽകടവ് പാലത്തിന് സമീപം വീണ്ടും പൊലീസ് സംഘത്തിന് മുന്നിലകപ്പെട്ടു. ഇതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ഇരുളിലൂടെ ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ നടക്കുകയാണ്. ● 5 VKL 4 chadippoya prathi Aneesh@varkala 5 VKL 3 chadippoya prathi Shan@varkala ഫോട്ടോകാപ്ഷൻ ചാടിപ്പോയ പ്രതികൾ
Next Story