Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:38 PM GMT Updated On
date_range 5 July 2020 7:38 PM GMTഹോം ക്വാറൻറീൻ ലംഘനം; ചാത്തന്നൂർ സ്വദേശിക്കെതിരെ കേസെടുത്തു
text_fieldsbookmark_border
കൊല്ലം: വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്നവർ നിർബന്ധമായും ക്വാറൻറീനിൽ കഴിയണമെന്ന സർക്കാർ നിർദേശം ലംഘിച്ച യുവാവിനെതിരെ കേസെടുത്തു. ജൂലൈ രണ്ടിനു മസ്കത്തിൽ നിന്ന് നാട്ടിലെത്തി വിദേശത്ത് നിന്നെത്തിയ മറ്റ് അഞ്ച് പേരോടൊപ്പം പാണിയിൽ ബി.എസ് ഭവനിൽ ഹോം ക്വാറൻറീനിൽ കഴിഞ്ഞ ചാത്തന്നൂർ ചിറക്കര ഉളിയനാട് പാണിയിൽ ആർ.എസ് ഭവനിൽ ശ്രീജിത് (32) ആണ് വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ ക്വാറൻറീൻ ലംഘനത്തിന് ചാത്തന്നൂർ പൊലീസ് കേസെടുത്തു. ആംബുലൻസിൽ മയ്യനാട്ടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. മാസ്ക് ധരിക്കാത്ത 416 പേർക്കെതിരെ നടപടി കൊല്ലം: സിറ്റിയിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ േകാവിഡ് പ്രതിരോധ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനത്തിന് 188 പേർക്കെതിരെ 144 കേസെടുത്തു. മാസ്ക് ധരിക്കണമെന്ന നിർദേശം അവഗണിച്ച 416 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിച്ചു. നിബന്ധന ലംഘിച്ചതിന് 62 വാഹനം പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെയും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, പരവൂർ, ഓച്ചിറ, ചവറ, കണ്ണനല്ലൂർ, പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി 15 വ്യാപാര സ്ഥാപന ഉടമകൾക്കെതിരെ കേസെടുത്തു.
Next Story